കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരൻ ആണെന്നോ അല്ലെന്നോ നിലപാട് എടുത്തിട്ടില്ലെന്ന് എ.എം.എം.എ. സംഭവത്തിൽ സംഘടനയുടെ നിലപാടിനെ അതിശക്തമായി ഡബ്ല്യൂ.സി.സി അംഗങ്ങൾ വിമർശിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് എ.എം.എം.എ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത് കോടതി വിധിക്കും വരെ ദിലീപ് നിരപരാധിയാണെന്നും ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുകയാണെന്ന് തങ്ങളുടെ ലക്ഷ്യമെന്നും എ.എം.എം.എ വ്യക്തമാക്കി.മോഹൻലാലിന്റെ തലയിൽ മാത്രം ആരോപണം വെച്ച് കെട്ടരുതെന്നും എല്ലാ തീരുമാനവും എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണെന്നും എ.എം.എം.എ പറയുന്നു. നേതൃത്വവുമായി ഡബ്ല്യൂ.സി.സി അംഗങ്ങൾ നടത്തിയ ചർച്ചയ്ക്ക് ശേഷമുള്ള നടപടികൾ വൈകിയത് പ്രളയം മൂലമാണെന്ന് എ.എം.എം.എ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ സംഘടനാ നേതൃത്വത്തിനെതിരേ നടിമാർ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് എ.എം.എം.എയുടെ പ്രതികരണം. ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നിൽക്കാതെ വേട്ടക്കാരനൊപ്പം നിൽക്കുന്ന സംഘടനയുടെ നിലപാടിനെ ഡബ്ല്യൂ.സി.സി അംഗങ്ങൾ ചോദ്യം ചെയ്തു. അഞ്ചരക്കോടി നൽകിയ ദീലീപിനോട് എ.എം.എം.എ വിധേയത്വം കാണിക്കുന്നതിൽ എന്തുകുഴപ്പം എ.എം.എം.എയുടെ തെറ്റായ നടപടി തിരുത്തുമെന്ന് കരുതിയാണ് ചർച്ചയിൽ പങ്കെടുത്തതെന്നും എന്നാൽ അവിടെ ചെന്നപ്പോൾ ആരോപണങ്ങൾ കൊണ്ട് തങ്ങളെ മൂടിയെന്നും ഡബ്ല്യൂ.സി.സി അംഗങ്ങൾ കുറ്റപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2yGP1Tq
via
IFTTT
No comments:
Post a Comment