മുംബൈ: എയർ ഇന്ത്യവിമാനത്തിൽനിന്ന് വീണ് വിമാന ജിവനക്കാരിക്ക് ഗുരുതരമായ പരിക്ക് പറ്റി. തിങ്കളാഴ്ച്ച രാവിലെ മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. പരിക്കേറ്റ ഹർഷ ലോബോ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. എയർ ഇന്ത്യയുടെ എഐ864 ബോയിംഗ് വിമാനത്തിലാണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു സംഭവം. വിമാനത്തിന്റെ എൽ5 വാതിൽ തുറന്ന് സ്റ്റെപ് ലാഡർ ഉറപ്പിക്കുന്നതിനിടെയാണ് പിഴവ് സംഭവിച്ചതും ഹർഷ പുറത്തേക്ക് വീണതും. കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. നിലത്തുനിന്ന് 30 അടി ഉയരത്തിൽനിന്നാണ് വീണത്. സംഭവത്തിൽ എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം ഇനിയും ലഭ്യമായിട്ടില്ല. content highlights: Air India,cabin crew member falls off aircraft
from mathrubhumi.latestnews.rssfeed https://ift.tt/2pSkttS
via
IFTTT
No comments:
Post a Comment