തിരുവനന്തപുരം:ശബരിമല സംരക്ഷണത്തിനായി ബിജെപി രഥയാത്ര സംഘടിപ്പിക്കുന്നു. കാസർകോട് നിന്ന് ആരംഭിക്കുന്ന യാത്ര പത്തനംതിട്ടയിൽ അവസാനിക്കും. എൻഡിഎയുടെ പേരിലായിരിക്കും യാത്രയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. നവംബർ എട്ടു മുതൽ 13 വരെയാണ് രഥയാത്ര. കാസർകോട് മധൂർ ക്ഷേത്രാങ്കണത്തിൽ തുടങ്ങി പത്തനംതിട്ട ജില്ലയിൽ അവസാനിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനും ബിഡിജെഎസിന്റെ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ചേർന്നാണ് യാത്ര നയിക്കുന്നത്. രാഹുൽ ഈശ്വർ ബിജെപിയോട് ബന്ധമുള്ള ആളല്ല. പക്ഷേ രാഹുൽ ഈശ്വറിന്റെ അറസ്റ്റിനെ അപലപിക്കുന്നുവെന്നും ശ്രീധരൻപിള്ള പറഞ്ഞു. ബിജെപിക്കെതിരെ സിപിഎം പലവിധ കുപ്രചരണങ്ങൾ നടത്തുന്നു. സന്ദീപാനന്ദ ഗിരിയും സിപിഎം നേതാക്കളും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
from mathrubhumi.latestnews.rssfeed https://ift.tt/2ERJtfd
via
IFTTT
No comments:
Post a Comment