മുസാഫർനഗർ: ഉത്തർ പ്രദേശിലെ മുസാഫർനഗറിൽ ഡിവൈഡറിലിടിച്ച് തെറിച്ച കാർ പലതവണ മലക്കം മറിഞ്ഞു. വഴിയരികിലൂടെ നടന്നു പോയ വയോധിക കാറിനടിയിൽ പെട്ട്ദാരുണമായി മരിച്ചു. അതേ സമയം കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെടുകയും ചെയ്തു. നിയന്ത്രണം വിട്ട്ഡിവൈഡറിൽ കയറി മലക്കം മറിഞ്ഞ കാർ നടന്നുപോകുകയായിരുന്ന വൃദ്ധയുടെമേൽ പാഞ്ഞുകയറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരിക്കുകയാണ്.കാറോടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതിനാലാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേർ ഹരിദ്വാറിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റതിനെ തുടർന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ഓംവീർ സിങ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Ay1Phj
via
IFTTT
No comments:
Post a Comment