കണ്ണൂർ: ശബരിമല പ്രശ്നത്തിലെ അറസ്റ്റുകൾക്കെതിരെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ. അടിയന്തരാവസ്ഥകാലത്തു പോലും ഇത്രയും അറസ്റ്റുകളുണ്ടായിട്ടില്ലെന്നും കിരാതമായ നടപടികൾ സർക്കാർ അവസാനിപ്പിക്കണമെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഈശ്വറിന്റെ അറസ്റ്റ് ന്യായീകരിക്കാനാവില്ല. രാഹുൽ ഈശ്വറിനെ നേരത്തെ ലക്ഷ്യമിട്ടതാണെന്നും അറസ്റ്റ് ചെയ്ത രീതിയും ശരിയായില്ലെന്നും സുധാകരൻ വിമർശിച്ചു. നാമജപത്തിന് പോയ സ്ത്രീകൾക്ക് എതിരെ കേസെടുക്കാൻ നിർദേശിച്ചത് ശരിയല്ല. പ്രതിഷേധത്തെ അടിച്ചമർത്താനാകില്ലെന്നും ആൾക്കാരുടെ എണ്ണം വർധിച്ച് വരികയാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. വീഡിയോയിൽ കാണുന്നവരെയെല്ലാം പോലീസ് അറസ്റ്റുചെയ്യുന്നു. കോടതിവിധിയെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ് സർക്കാർ ചെയ്യുന്നതെന്ന് സുധാകരൻ ആരോപിച്ചു. സമാധാനപരമായി സമരം നടത്തിയ ആളുകളെ ഫോട്ടോ വെച്ച് തിരഞ്ഞു കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിലെ യുക്തി എന്താണെന്നും സുധാകരൻ ചോദിച്ചു. സന്ദീപാനന്ദഗിരിയുടെ വീട് ആക്രമിച്ചത് അപലപനീയമാണെന്ന് സുധാകരൻ പ്രതികരിച്ചു. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ട്. ആരു ചെയ്താലും സ്വയം ചെയ്തതായാലും അപലപനീയമാണ്. സർക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവന അനുചിതമാണ്. അത് ഭീഷണിയാണ്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പ്രസിഡന്റിന്റെ ഭീഷണി ഫെഡറലിസത്തിന് എതിരാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2Avu2oY
via
IFTTT
No comments:
Post a Comment