ഉമേഷ് യാദവിന് പകരം ഷമിയെ പുറത്താക്കി; ബി.സി.സി.ഐക്കെതിരേ ആരാധകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

ഉമേഷ് യാദവിന് പകരം ഷമിയെ പുറത്താക്കി; ബി.സി.സി.ഐക്കെതിരേ ആരാധകര്‍

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായുള്ള ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഭുവനേശ്വർ കുമാറിനേയും ജസ്പ്രീത് ബുംറയേയും ടീമിലേക്ക് തിരിച്ചുവിളിച്ചപ്പോൾ മുഹമ്മദ് ഷമി ടീമിന് പുറത്തായിരുന്നു. ഉമേഷ് യാദവും ഖലീൽ അഹമ്മദും ടീമിൽ സ്ഥാനം നിലനിർത്തുകയും ചെയ്തു. ഷമിയെ ടീമിൽ നിന്ന് പുറത്താക്കിയതിനെതിന്റെ പേരിൽ ബി.സി.സി.ഐക്കെതിരേ ആരാധകർ രംഗത്തെത്തി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഷമിയെ പുറത്താക്കിയതിനെതിരേ ആരാധകർ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. ഷമിക്കു പകരം പുറത്താക്കേണ്ടിയിരുന്നത് ഉമേഷ് യാദവിനെയായിരുന്നു എന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്. രണ്ടാം ഏകദിനത്തിൽ ഉമേഷിന്റെ മോശം ബൗളിങ്ങാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ആദ്യ ഏകദിനത്തിൽ പത്ത് ഓവറിൽ 81 റൺസാണ് ഷമി വഴങ്ങിയത്. എന്നാൽ മൂന്നു വിക്കറ്റുകൾ വീഴ്ത്താൻ അദ്ദേഹത്തിനായി. രണ്ടാം മത്സരത്തിൽ 59 റൺസ് വഴങ്ങി നേടിയത് ഒരു വിക്കറ്റ്. ഉമേഷിന്റെ കാര്യമെടുത്താൽ, അദ്ദേഹം 64 റൺസാണ് ആദ്യ ഏകദിനത്തിൽ വഴങ്ങിയത്. രണ്ടാം ഏകദിനത്തിൽ 78 റൺസും. രണ്ടു മത്സരങ്ങളിലായി വെറും ഒരു വിക്കറ്റ് മാത്രമാണ് ഉമേഷിന് നേടാനായത്. മാത്രമല്ല 12 മത്സരങ്ങളിൽ എഴുപതിൽ കൂടുതൽ റൺസ് വഴങ്ങിയ ഉമേഷ്, കൂടുതൽ തവണ എഴുപതിൽ കൂടുതൽ റൺസ് വഴങ്ങിയ ബൗളർമാരുടെ പട്ടികയിൽ രണ്ടാമതെത്തുകയും ചെയ്തു. 17 തവണ എഴുപതിൽ കൂടുതൽ റൺസ് വഴങ്ങിയ ശ്രീലങ്കയുടെ ലസിത് മലിംഗയാണ് ഒന്നാമത്. Content Highlights: fans question bccis decision to drop mohammed shami instead of umesh yadav


from mathrubhumi.latestnews.rssfeed https://ift.tt/2PVYeil
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages