കായംകുളം: വികാരനിർഭരമായിരുന്നു ആ നിമിഷം. അച്ഛന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഷ്ടി ചുരുട്ടി കൈയ്യുയർത്തി അഭിജിത്ത് ഉറക്കെ മുദ്രാവാക്യം വിളിച്ചു. ഇല്ലായില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ. അഭിജിത്തിന്റെ വാക്കുകൾ പാർട്ടിപ്രവർത്തകരും ഏറ്റുവിളിച്ചു. പാർട്ടി പ്രകടനത്തിനിടയിൽ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ മരിച്ച കായംകുളം നഗരസഭാംഗം വിഎസ് അജയന്റെ സംസ്കാരച്ചടങ്ങായിരുന്നു അത്. കായംകുളം സെൻട്രൽ പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപത്തെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ നടന്ന ചർച്ച വാക്കേറ്റത്തിലേക്ക് മാറിയിരുന്നു. ഇതെത്തുടർന്ന് ഇടതുമുന്നണി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് അജയൻ കുഴഞ്ഞുവീണതും ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.മെനിഞ്ചൈറ്റിസ് ബാധിതനായിരുന്നു അജയൻ. അജയന്റെ ചിതയ്ക്ക് തീ പകർന്ന ശേഷം അഭിജിത്ത് മുദ്രാവാക്യം മുഴക്കുന്നതിന്റെയും പാർട്ടി പ്രവർത്തകർ അതേറ്റു ചൊല്ലുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2D4b8bh
via
IFTTT
No comments:
Post a Comment