ചൈനയില്‍ നഴ്‌സറി സ്‌കൂളിൽ യുവതിയുടെ കത്തിയാക്രമണം: 14 കുട്ടികൾക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

ചൈനയില്‍ നഴ്‌സറി സ്‌കൂളിൽ യുവതിയുടെ കത്തിയാക്രമണം: 14 കുട്ടികൾക്ക് പരിക്ക്

ബെയ്ജിങ്: കത്തിയുമായി നഴ്സറി സ്കൂളിൽ അതിക്രമിച്ചു കയറിയ യുവതിയുടെ ആക്രമണത്തിൽ 14 കുട്ടികൾക്ക് പരിക്കേറ്റു. പടിഞ്ഞാറൻ ചൈനയിലെ ചോങ് ക്വിങ്ങിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ സ്കൂൾ ആരംഭിക്കുന്ന സമയത്താണ് യുവതി കത്തിയുമായി എത്തിയത്. സ്കൂൾ പരിസരത്ത് പ്രവേശിച്ചയുടൻ ഇവർ കുട്ടികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. യുവതി സർക്കാരിനെതിരെ കേസ് നടത്തുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇവരെ പോലീസ് അറസ്റ്റു ചെയ്തു. മുപ്പത്തിയൊമ്പതുകാരിയായ യുവതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. സാമൂഹികമാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോയിൽ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങളുണ്ട്. ദൃശ്യങ്ങളിൽ മിക്ക കുട്ടികൾക്കും മുഖത്ത് മുറിവേറ്റയായി കാണാം. യുവതിയെ പോലീസ് കൊണ്ടുപോകുന്ന ദൃശ്യവും വീഡിയോയിലുണ്ട്. #UPDATE Number of children stabbed by a woman in southwest Chinas Chongqing is 14, according to police https://t.co/zyYmhWKOak — CGTN (@CGTNOfficial) 26 October 2018 ആക്രമണത്തിൽ രണ്ടു കുട്ടികൾ മരിച്ചതായുള്ള മാധ്യമറിപ്പോർട്ടുകൾ പോലീസ് നിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് നിർദേശം നൽകി. ഗുരുതരകുറ്റകൃത്യങ്ങൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്ചൈനയിൽ കുറവാണ്. എന്നാൽ സ്കൂളുകളിൽ കടന്ന് കുട്ടികളെ ആക്രമിക്കുന്ന സംഭവങ്ങൾ ഈയിടെ വർധിച്ചു വരുന്നതായി കണക്ക് സൂചിപ്പിക്കുന്നു. ഏപ്രിൽ മാസത്തിൽ ഇരുപത്തെട്ടുകാരന്റെ ആക്രമണത്തിൽ ഒൻപതു കുട്ടികൾ മരിച്ചിരുന്നു. രാജ്യത്തിലെ ജനങ്ങളുടെ മാനസികാരോഗ്യസ്ഥിതി മോശമാകുന്നതു കൊണ്ടാണ് ഇത്തരം പ്രവൃത്തികൾ വർധിക്കാൻ കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.


from mathrubhumi.latestnews.rssfeed https://ift.tt/2D3903i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages