പമ്പ: ശബരിമലയിലെ യുവതീപ്രവേശനത്തിൽ പ്രതിഷേധങ്ങൾ ഇതേനിലയ്ക്ക് തുടർന്നാൽ വരുന്ന മണ്ഡല-മകരവിളക്ക് കാലം പോലീസിന് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ശബരിമല നട തിങ്കളാഴ്ച അടയ്ക്കാനിരിക്കേ, ഒരുദിവസംകൂടി പിടിച്ചുനിന്നാൽ പോലീസിന് താത്കാലികമായി ആശ്വസിക്കാം. മണ്ഡലകാലത്തും പ്രതിഷേധങ്ങൾ ഇതേപോലെ തുടർന്നാൽ സുരക്ഷയൊരുക്കാൻ ഇപ്പോഴുള്ള സജ്ജീകരണങ്ങൾ പോരാതെവരുമെന്നും യുവതികളെ പോലീസ് കാവലിൽ മലകയറ്റുക പ്രായോഗികമാകില്ലെന്നും ഉയർന്ന ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിക്കും. മണ്ഡലകാലത്തിനുമുമ്പ് പ്രശ്‌നപരിഹാരം കണ്ടില്ലെങ്കിൽ അത് ശബരിമലയിൽ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് അവർ പറയുന്നത്. യുവതീപ്രവേശത്തിനെതിരേ ആദ്യദിവസങ്ങളിലെ അക്രമസമരങ്ങളിൽനിന്നുമാറി കഴിഞ്ഞദിവസങ്ങളിൽ വിശ്വാസികൾ ശരണംവിളിച്ചും നിലത്ത് കിടന്നുമുള്ള പ്രതിഷേധങ്ങൾക്ക് മുതിർന്നതോടെ പോലീസ് പ്രതിരോധത്തിലായി. പമ്പയിലും ശരണപാതയിലും സന്നിധാനത്തുമുള്ള ആയിരക്കണക്കിന് ഭക്തർകൂടി ആചാരസംരക്ഷണത്തിനായി സ്വയം രംഗത്തിറങ്ങിയതും പോലീസിനെ വലച്ചു.പ്രതിഷേധക്കാരെ കണ്ടെത്തി മലയിൽനിന്ന് ഒഴിവാക്കിയാൽ യുവതികൾക്ക് ശബരിമലയാത്ര എളുപ്പമാകുമെന്ന പോലീസിന്റെ കണക്കുകൂട്ടലാണ് തെറ്റിയത്. തീർഥാടകരെ ബലപ്രയോഗത്തിലൂടെ നീക്കുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കുമെന്നതിനാൽ അത് ഒഴിവാക്കാനാണ് മുകളിൽനിന്നുള്ള നിർദേശം. തുലാമാസപൂജകൾക്ക് നടതുറന്നപ്പോൾ ഒരു എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ ഒരു ഐ.ജി.യും മൂന്ന് എസ്.പി.മാരുമാണ് സുരക്ഷാച്ചുമതല നിർവഹിച്ചത്. പ്രതിഷേധം ശക്തമായതോടെ ഒരു ഐ.ജി.കൂടി പമ്പ, സന്നിധാനം ചുമതലയിലേക്ക് വന്നു. 2000 പോലീസുകാരെയാണ് ആദ്യം നിശ്ചയിച്ചതെങ്കിൽ പിന്നീടത് 4000 ആക്കി. മാസപൂജാ സമയത്ത് ഇത് അസാധാരണമാണ്.നിരോധനാജ്ഞ പ്രഖ്യാപിച്ചത് പ്രതിഷേധം തണുപ്പിക്കാനാണെങ്കിലും വിശ്വാസസംരക്ഷണ കൂട്ടായ്മകൾ പ്രതിരോധരീതി മാറ്റി. അവരും ബലപ്രയോഗം ഒഴിവാക്കി സമാധാന രീതികളിലേക്ക് വന്നു. വെള്ളിയാഴ്ചമുതൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള അയ്യപ്പന്മാരും ശരണമന്ത്ര പ്രതിഷേധത്തിലേക്ക് വന്നു. ശബരിമലയെ രക്ഷിക്കാൻ ആചാരമാണ് രക്ഷിക്കേണ്ടതെന്ന് എഴുതിയ വസ്ത്രം ധരിച്ച് ഇവരും വിവിധയിടങ്ങളിൽനിന്ന് ശരണം മുഴക്കി.വരുന്ന യുവതികളെ കാര്യംപറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുകയാണ് പോലീസ്. പ്രതികൂല കാലാവസ്ഥയും എതിർപ്പുകളും സുരക്ഷയൊരുക്കുന്നതിലെ പരിമിതിയും അവർ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ സന്നാഹങ്ങളുമായി ദിവസം പലവട്ടം മലകയറുന്നതും പ്രായോഗികമല്ല. ഭൂപ്രകൃതി അറിയാതെ മലകയറാൻ ശ്രമിച്ച് വിഷമിക്കുന്നതിനിടെ എതിർപ്പുകളുംകൂടി വന്നതോടെ ആക്ടിവിസ്റ്റുകളും ശ്രമം ഉപേക്ഷിച്ചു.ഇതുവരെ വന്ന യുവതികളിൽ ഭൂരിഭാഗവും ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരുമായിരുന്നു. വാർത്ത സൃഷ്ടിക്കാൻവേണ്ടി വരുന്നവർക്ക് സൗകര്യവും സംരക്ഷണവും തുടർച്ചയായി ഒരുക്കാൻ പറ്റില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അവരിൽ പലരോടും അനൗദ്യോഗികമായി അറിയിച്ചത്.ഇന്നലെ നാല് യുവതികൾ വന്നുമടങ്ങിആന്ധ്രാപ്രദേശ് സ്വദേശികളായ നാല് യുവതികളാണ് ഞായറാഴ്ച ശബരിമല കയറാനെത്തിയത്. ഇവരിൽ മിക്കവരും ഇവിടത്തെ ആചാരം അറിയാത്തവരായിരുന്നെന്ന് പോലീസ് പറയുന്നു. രാവിലെ 10 മണിയോടെ ആദിശേഷ (41), വാസന്തി (40) എന്നിവർ എട്ടുപേരുള്ള സംഘത്തിനൊപ്പമെത്തി. ഇവരെ നീലിമലകയറ്റം തുടങ്ങുന്നിടത്ത് അയ്യപ്പന്മാർ തടഞ്ഞു. ശരണംവിളിച്ചും വഴിയിൽ കിടന്നുമായിരുന്നു പ്രതിരോധം. ശരീരത്ത് ചവിട്ടിമാത്രമേ മലകയറാൻ പറ്റൂ എന്ന് ഇവർ പറഞ്ഞു. ഇതോടെ പോലീസെത്തി യുവതികളെ മടക്കി. ഗുണ്ടൂർ സ്വദേശി ആർ. ബാലമ്മ (46) സന്നിധാനം വലിയനടപ്പന്തലിന് സമീപം വരെയെത്തി. ഇവരെ അയ്യപ്പന്മാർ തടഞ്ഞ് തിരിച്ചറിയൽ കാർഡ് ചോദിച്ചു. പ്രായം വ്യക്തമായതോടെ മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ രക്തസമ്മർദം കൂടി തളർന്നുവീണ ഇവരെ ദേവസ്വം ആംബുലൻസിൽ പമ്പാ ആശുപത്രിയിലേക്ക് മാറ്റി. പുഷ്പലത(36)യെന്ന യുവതി മരക്കൂട്ടം വരെയെത്തി. ഇവരും പ്രതിഷേധം കാരണം മടങ്ങി.സുരക്ഷ ശക്തമാക്കി:കനത്ത സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. തുലാമാസപൂജ പൂർത്തിയാക്കി ശബരിമല നട അടയ്ക്കുന്ന തിങ്കളാഴ്ച പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണിത്. ഐ.ജി. എസ്.ശ്രീജിത്ത് ഞായറാഴ്ച സന്നിധാനത്ത് എത്തി. അദ്ദേഹം തന്ത്രിയെയും മേൽശാന്തിമാരെയും കണ്ട് സംസാരിച്ചു. തന്ത്രിയുമായി അടച്ചിട്ട മുറിയിലിരുന്നാണ് സംസാരിച്ചത്. കൂടുതൽ പോലീസിനെയും സ്ഥലത്ത് എത്തിക്കും. യുവതികളെ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഹൈന്ദവസംഘടനാ പ്രവർത്തകർ സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുംശബരിമലയിൽ പോലീസിന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും. നടയടച്ചശേഷമാകും ഇക്കാര്യത്തിൽ അവലോകനം നടത്തുക. ശബരിമലയിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷയ്ക്ക് എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. -ലോക്‌നാഥ് ബെഹ്‌റസംസ്ഥാന പോലീസ് മേധാവി
from mathrubhumi.latestnews.rssfeed https://ift.tt/2PLG42J
via
IFTTT
No comments:
Post a Comment