മുംബൈ: സുരക്ഷാനിർദേശങ്ങൾ അവഗണിച്ച് കപ്പലിന്റെ ഏറ്റവും മുൻവശത്തിരുന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യ അമൃത ‘സെൽഫി’യെടുക്കുന്നത് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മുംബൈയിൽനിന്നു ഗോവയിലേക്കുള്ള ഉല്ലാസക്കപ്പൽസർവീസിന്റെ ഉദ്ഘാടനവേളയിലാണ് അമൃത ‘സെൽഫി’യെടുത്തത്. കപ്പലിന്റെ ഏറ്റവും മുൻഭാഗത്തുപോയി ‘സെൽഫി’യെടുത്ത അവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചില്ല. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ചേർന്നാണ് കപ്പൽസർവീസ് ഉദ്ഘാടനം ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2PMnzLu
via
IFTTT
No comments:
Post a Comment