ശബരിമല: സർക്കാരിനും ദേവസ്വം ബോർഡിനും നേരേ ശക്തമായ പ്രതിഷേധം തുടരവേ ശബരിമലയിലെ കാണിക്ക വരുമാനത്തിൽ വൻകുറവ്. ഭണ്ഡാരത്തിൽനിന്ന് കാണിക്ക പണത്തിനുപകരം 'സ്വാമി ശരണം, സേവ് ശബരിമല' എന്നെഴുതിയ ഒട്ടേറെ പേപ്പറുകൾ ലഭിച്ചു. തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതൽ നാലുദിവസത്തെ കാണിക്ക വരുമാനം മുൻവർഷം ഇതേകാലത്ത് ലഭിച്ചതിനേക്കാൾ 44.50 ലക്ഷം രൂപ കുറവാണ്. തുലാമാസപൂജയ്ക്ക് നട തുറന്നശേഷം എറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ടത് ശനിയാഴ്ചയാണ്. ഈ ഒരുദിവസത്തെ കാണിക്കവരവിൽ കഴിഞ്ഞ വർഷം ഇതേദിവസത്തെക്കാൾ നേരിയ വർധനയുണ്ട്. -15,800 രൂപ. യുവതീപ്രവേശ വിഷയത്തിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. കാണിക്ക വരവ് തുലാമാസപൂജ 2018 2017 കുറവ് ആദ്യ ദിനം 4.83 ലക്ഷം 8.42 ലക്ഷം 3.59 ലക്ഷം രണ്ടാം ദിനം 19.30 ലക്ഷം 45.59 ലക്ഷം 26.28 ലക്ഷം മൂന്നാം ദിനം 17.51 ലക്ഷം 32.30 ലക്ഷം 14.79 ലക്ഷം നാലാം ദിനം 36.74 ലക്ഷം 36.58 ലക്ഷം 15,800 രൂപ (കൂടുതൽ)
from mathrubhumi.latestnews.rssfeed https://ift.tt/2CYt4Uz
via
IFTTT
No comments:
Post a Comment