ലഖ്നൗ: ബി.ജെ.പിക്ക് നാണക്കേടായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മന്ത്രിമാരുടെയും ഒരു വീഡിയോ. മുൻ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എൻ.ഡി തിവാരിയുടെ സംസ്ക്കാര ചടങ്ങുകൾക്കിടെ മൃതദേഹത്തിന് മുന്നിലിരുന്ന് യോഗി ആദിത്യനാഥ്മന്ത്രിമാരോട് തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. എൻ.ഡി തിവാരിയുടെ ഭൗതികദേഹം ശനിയാഴ്ച രാവിലെയാണ് ലഖ്നൗലേക്ക് എത്തിച്ചത്. തുടർന്ന് ആദരാഞ്ജലി അർപ്പിക്കാനായി ഉത്തർപ്രദേശ്നിയമസഭാ മന്ദിരത്തിലെത്തിക്കുകയായിരുന്നു. ഈചടങ്ങിനിടെയുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിഹാർ ഗവർണർ ടണ്ഠമാണ് മുൻനിരയിൽ ഇരിക്കുന്നത്. മന്ത്രിമാരായ മൊഹസിൻ റാസയും അശുതോഷ് ടണ്ഠനുംപിൻനിരയിൽ ഇരിക്കുന്നതും കാണാം. മന്ത്രിമാരോട് പുറകോട്ടു തിരിഞ്ഞ് എന്തോ കാര്യം മുഖ്യമന്ത്രി സംസാരിക്കുന്നതും പിന്നീട് എല്ലാവരും ചേർന്ന് പൊട്ടിച്ചിരിക്കുന്നതുമാണ് വീഡിയോയുിൽ ഉള്ളത്. തിവാരിയുടെ മൃതദേഹ പേടകത്തിന് സമീപമിരുന്നാണ് ഇവരുടെ പൊട്ടിച്ചിരി. വീഡിയോ പ്രചരിച്ചതോടെ കോൺഗ്രസ് കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇത്തരം പരിപാടികൾ കേവലം ഫോട്ടോ എടുക്കാനുള്ള ചടങ്ങുകളല്ലെന്ന്ബി.ജെ.പി തിരിച്ചറിയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ ബി.ജെ.പിയുടെ ഉന്നത നേതാവ് വാജ്പയിയുടെ മരണാന്തര ചടങ്ങിനിടയിലും സമാന സംഭവമുണ്ടായിരുന്നു. ഇതാണ് ബി.ജെ.പിയുടെ യഥാർഥമുഖമെന്ന് സമാജ്വാദി പാർട്ടിയും പ്രതികരിച്ചു. മനുഷ്യത്വത്തിൽ നിന്ന് എത്ര അകലെയാണ് അവരെന്നതാണ് ഇത് തെളിയിക്കുന്നത്. ജീിവിതത്തിന്റെയും മരണത്തിന്റെയും മൂല്യത്തെ കുറിച്ച് ഇവർക്ക് അറിയില്ല. രാഷ്ട്രീയം മാത്രമാണ് അവർക്ക് പ്രധാനപ്പെട്ടതെന്നും സമാജ്വാദി പാർട്ടി വക്താവ് ആരോപിച്ചു. After BJP Ministers In MP Laughing At Asthi Kalash Yatra Of Former PM Atal Bihari Vajpayee , CM Of UP Yogi Adityanath Goes One Step Ahead .. Jokes & Laughs With His Folks Next To The Body Of Former UP CM #NDTiwari Which Was Wrapped In Tricolour .. pic.twitter.com/8qIIulJKRr — Niraj Bhatia (@bhatia_niraj23) October 21, 2018 content highlights:Video Shows UP CM Yogi Adityanath, Ministers Laughing at ND Tiwaris Last Rites
from mathrubhumi.latestnews.rssfeed https://ift.tt/2S7a4rl
via
IFTTT
No comments:
Post a Comment