ബ്രാൻഡ് മൂല്യത്തിൽ ഇന്ത്യക്ക്‌ ഒൻപതാം സ്ഥാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

ബ്രാൻഡ് മൂല്യത്തിൽ ഇന്ത്യക്ക്‌ ഒൻപതാം സ്ഥാനം

ലോകത്തിലെ ഏറ്റവും ബ്രാൻഡ് മൂല്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇന്ത്യയും. പട്ടികയിൽ ഒമ്പതാമതാണ് ഇക്കുറി ഇന്ത്യയുടെ സ്ഥാനം. യു.കെ. കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺസൾട്ടിങ് കമ്പനിയായ ബ്രാൻഡ് ഫിനാൻസിന്റെ വാർഷിക നേഷൻ ബ്രാൻഡ്സ് റിപ്പോർട്ടിലാണ് ഇന്ത്യ ഇടം നേടിയത്. ജി.ഡി.പി., ഉപഭോക്തൃ വിൽപ്പന തുടങ്ങിയ ഘടകങ്ങൾ മുൻ നിർത്തിയാണ് രാജ്യങ്ങളുടെ ബ്രാൻഡ് മൂല്യം കമ്പനി നിശ്ചയിക്കുന്നത്. 2,15,900 കോടി ഡോളറാണ് ഇന്ത്യയുടെ ബ്രാൻഡ് മൂല്യം. യു.എസ്. ആണ് പട്ടികയിൽ മുന്നിൽ. 25,89,900 കോടി ഡോളറാണ് യു.എസിന്റെ ബ്രാൻഡ് മൂല്യം. കഴിഞ്ഞ വർഷത്തേതിൽ നിന്ന് 23 ശതമാനമാണ് യു.എസിന്റെ ബ്രാൻഡ് മൂല്യം ഇക്കുറി ഉയർന്നത്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. 12,77,900 കോടി ഡോളറാണ് ചൈനയുടെ ബ്രാൻഡ് മൂല്യം. 25 ശതമാനമാണ് ചൈനയുടെ ബ്രാൻഡ് മൂല്യത്തിലെ വർധന. ബ്രാൻഡ് മൂല്യത്തിൽ ഏറ്റവും അധികം വളർച്ചയുണ്ടായ രാജ്യം ജർമനിയാണ്. 28 ശതമാനമാണ് വർധന. മൂന്നാം സ്ഥാനത്താണ് പട്ടികയിൽ ജർമനി. യു.എസ്., ചൈന, ജർമനി, യു.കെ., ജപ്പാൻ, ഫ്രാൻസ്, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളാണ് ബ്രാൻഡ് മൂല്യത്തിൽ ഇന്ത്യക്ക് മുന്നിലുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/2POaJfQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages