ജയ്പുർ: കൂട്ടബലാത്സംഗത്തിനിരയായ യുവതി രക്ഷപ്പെടാനായി മൂന്നു നില കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി.ഇരുപത്തിമൂന്നുകാരിയായ നേപ്പാൾ യുവതിയാണ് വിവസ്ത്രയായി ചാടി രക്ഷപ്പെട്ടത്. രാജസ്ഥാനിലെ ജയ്പുർ മുഹാനയിലാണ് സംഭവം. പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. യുവതിയെ പീഡിപ്പിച്ചരണ്ടു പേരെ ജയ്പുർ പോലീസ് ഞായറാഴ്ച അറസ്റ്റു ചെയ്തു. ലോകേഷ് സെയ്നി(19), കമൽ സെയ്നി(24) എന്നിരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പീഡനത്തെ തുടർന്ന് യുവതിഫ്ളാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2qccDvD
via
IFTTT
No comments:
Post a Comment