കോഴിക്കോട്: റോഡിന് വേണ്ടി കുടിയിറക്കപ്പെട്ടിട്ട് 25 വർഷത്തോളമായിട്ടും റേഷൻകാർഡ് പോലും ലഭിക്കാത്തകോഴിക്കോട് കേലോട്ട്കുന്ന് കോളനിക്കാരെക്കുറിച്ച് മാതൃഭൂമി ഡോട്കോം പ്രസിദ്ധീകരിച്ച ദുരിതവാർത്ത കണ്ട് വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മാസം കൊണ്ട് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് ജില്ലാ കളക്ടറോടും സാമൂഹ്യ നീതി വകുപ്പിനോടുമാണ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. വരുന്നമാസം ഇരുപത്തിയൊന്നാം തീയതി കമ്മീഷൻ കോഴിക്കോട് സിറ്റിങ്ങുണ്ട്. ഇതിൽ കേസ് വീണ്ടും പരിഗണിക്കാനാണ് സാധ്യത. പ്രസിദ്ധീകരിച്ച വീഡിയോ തൊണ്ടയാട് റോഡിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരാണ് കേലോട്ട് കുന്നിൽ താമസിക്കുന്നത്. 25 വർഷത്തോളമായിട്ടും 18 ഓളം കുടുംബാംഗങ്ങൾക്ക് ഭൂരേഖ, റേഷൻകാർഡ്, ആധാർ, വോട്ടർഐഡി, എന്നിവയൊന്നും അനുവദിച്ച് കിട്ടിയിരുന്നില്ല. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച കൂരകളിൽ വൈദ്യുതിയും വെള്ളവും ഇല്ല. വെള്ളമെടുക്കാൻ ടാപ്പ് പോലും നൽകിയിട്ടില്ല. നട്ടുച്ചയ്ക്ക് പോലും കൂരിരുട്ടാണ്. വിദ്യാർഥികൾ അടക്കം പഠിക്കുന്നത് മണ്ണെണ്ണ വെളിച്ചത്തിലാണ്. ഇത് സംബന്ധിച്ച് ഔക്ടോബർ 22 ന് മാതൃഭൂമി ഡോട്കോം പ്രസിദ്ധീകരിച്ച വാർത്തയും വീഡിയോയും ആരുടേയും കണ്ണ് നനയ്ക്കുന്നതായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ ഇക്കാര്യം കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് ജൂഡീഷ്യൽ അംഗം വിഷയത്തിൽ ഇടപെട്ടത്. സ്വാതന്ത്രം ലഭിച്ചിട്ട് ഇത്ര കാലമായിട്ടും ഇങ്ങനെ കുറെ പേർ നഗരത്തിനുള്ളിൽ താമസിക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് പി.മോഹനദാസ് ചൂണ്ടിക്കാട്ടി. സ്വതന്ത്രാനന്തരം ഇന്ത്യൻ ഭരണഘടന ഓരോ പൗരനും സമത്വവും സ്വതന്ത്രവും ഉറപ്പ് നൽകുന്നുണ്ട്. പക്ഷെ ഇവിടേയുള്ള പൗരൻമാർക്ക് ഒരു മനുഷ്യന് വേണ്ട പ്രാഥമിക സൗകര്യം പോലും ഉറപ്പ് നൽകുന്നില്ല. ഇക്കാര്യം വീഡിയോയിൽ കൃത്യമായി വ്യക്തമാവുന്നുണ്ടെന്നും മോഹൻദാസ് പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വിഷയത്തിൽ ജില്ലാ കളക്ടറും, സാമൂഹ്യ നീതി വകുപ്പും ഉടൻ ഇടപെടണം. ഇവർക്ക് റേഷൻകാർഡെങ്കിലും അനുവദിച്ച് നൽകിയിരുന്നുവെങ്കിൽ ഇത്ര വലിയ ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്നും മോഹൻദാസ് നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. വികസനം തടതള്ളിയ ജീവിതങ്ങൾ ഇരുട്ടിനെ കൂട്ടുപിടിച്ച് കാൽനൂറ്റാണ്ട്ഫീച്ചർ വായിക്കാം
from mathrubhumi.latestnews.rssfeed https://ift.tt/2q9Ovtp
via
IFTTT
No comments:
Post a Comment