സിബിഐയുടെ മൂന്നു തലവന്മാരെ വീഴ്ത്തിയതും ഖുറേഷി ബന്ധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

സിബിഐയുടെ മൂന്നു തലവന്മാരെ വീഴ്ത്തിയതും ഖുറേഷി ബന്ധം

ന്യൂഡൽഹി: സിബിഐയിലെ കഴിഞ്ഞ മൂന്നു മേധാവികളുടെയും സ്ഥാനചലനത്തിന് ഇടയാക്കിയത് വിവാദങ്ങളായിരുന്നു. അതിലെല്ലാം കേന്ദ്രബിന്ദുവായ വിവാദ നായകൻമാംസവ്യാപാരി മോയിൻ അക്തർ ഖുറേഷിയെന്നത്പരസ്യമായ രഹസ്യമാണ്. സിബിഐ തലപ്പത്തുണ്ടായിരുന്ന എ പി സിങ്ങിന്റെയും രഞ്ജിത് സിൻഹയുടെയും വീഴ്ചയുടെ പിന്നിലും ഖുറേഷിയായിരുന്നു.എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പിടിയിലായെങ്കിലും ഖുറേഷിയുടെ സ്വാധീനം ഇനിയും അവസാനിച്ചിട്ടില്ലെന്നു വേണം കരുതാൻ. കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, കൈക്കൂലി നൽകൽ തുടങ്ങി നിരവധി കേസുകളിൽ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുകയാണ് ഖുറേഷി. കാൺപൂർ സ്വദേശിയായ ഖുറേഷി മാംസവ്യാപാരത്തിലൂടെയാണ് കോടീശ്വരനായത്. അധികാരത്തിലെ ഉന്നതന്മാരുമായി ബന്ധം സ്ഥാപിക്കുക വഴി വൻതോതിലുള്ള നികുതി വെട്ടിപ്പ് ഖുറേഷി നടത്തിയിരുന്നു. ഇത് വെളിച്ചത്തിലെത്തിയതോടെയാണ് ഖുറേഷി എൻഫോഴ്സ്മെന്റിന്റെ പിടിയിലായത്. സിബിഐയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് വൻതുക നൽകി തന്റെ ഇഷ്ടാനുസരണം പ്രവർത്തിക്കാൻ ഖുറേഷി പ്രേരിപ്പിച്ചിരുന്നു. സർക്കാരുദ്യോഗസ്ഥർ മാത്രമല്ല രാഷ്ട്രീയ നേതാക്കളും ഖുറേഷിയുടെ സൗഹൃദവലയത്തിലുണ്ടായിരുന്നു. പരിധിവിട്ട തട്ടിപ്പുകൾ പുറത്തു വരാൻ തുടങ്ങിയതോടെയാണ് ഖുറേഷി നോട്ടപ്പുള്ളിയായത്. 2014 ലാണ് ഖുറേഷിയുടെ പേര് ആദ്യമായി ഉയർന്ന് കേട്ടത്. സിബിഐയുടെ അന്നത്തെ തലവനായിരുന്ന രഞ്ജിത്ത് സിൻഹയുടെ വസതിയിൽ 15 മാസങ്ങൾക്കിടെ 70 തവണ ഖുറേഷി സന്ദർശനം നടത്തിയെന്ന സ്ഥിരീകരണമായിരുന്നു ആദ്യം പുറത്തു വന്നത്. നിരവധി ആരോപണങ്ങൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ 2017 ഓഗസ്റ്റിൽ ഖുറേഷി അറസ്റ്റിലാവുകയായിരുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ച് വ്യാപാരം നടത്തുന്ന സതീഷ് ബാബു സന ഖുറേഷിയുടെ ജാമ്യത്തിനായി ഒരു കോടി രൂപ നൽകിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് പറഞ്ഞതായി ഔദ്യോഗികവിവരം ലഭിച്ചിട്ടുണ്ട്. വർമയുടേയും അസ്താനയുടേയും ഇടയിലെ ഭിന്നതകളിൽ ഇയാൾക്കും പങ്കുള്ളതായാണ് റിപ്പോർട്ട്. രഞ്ജിത് സിൻഹയ്ക്കെതിരായ അരോപണങ്ങൾ പിന്നീടദ്ദേഹത്തിന്റെ സ്ഥാനചലനത്തിനിടയാക്കുകയും ചെയ്തു. ഖുറേഷിയുമായുണ്ടായിരുന്ന അവിഹിതബന്ധമാണ് സിബിഐയുടെ മറ്റൊരു തലവനായിരുന്ന എപി സിങ്ങിന്റേയും പദവി കൈവിട്ടു പോകാൻ കാരണമായത്. വർമ ഖുറേഷിയിൽ നിന്ന് രണ്ടു കോടി രൂപ കൈക്കൂലിയായി സ്വീകരിച്ചതായാണ് അസ്താനയുടെ ആരോപണം. സനായുടെ പക്കൽ നിന്ന് അസ്താന മൂന്നു കോടി രൂപ വാങ്ങിയെന്ന് വർമ കഴിഞ്ഞയാഴ്ച കേസ് ഫയൽ ചെയ്യുകയും ചെയ്തു. 1993 ൽ ഉത്തർപ്രദേശിലെ രാംപുരിൽ അറവുശാല ആരംഭിച്ച് വ്യാപാരം തുടങ്ങിയ ഖുറേഷി 25 കൊല്ലത്തെ വ്യാപാരത്തിനിടയിൽ 25 ലധികം വ്യാപാരസ്ഥാപനങ്ങളാണ് പടുത്തുയർത്തിയത്. എന്നാൽ തട്ടിപ്പും നിയമലംഘനവും ഇയാളെ കോടികളുടെ മട്ടുപ്പാവിൽ നിന്ന് തടവറയിലെത്തിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2D3N2NQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages