തിരുവനന്തപുരം : ശബരിമലയിൽ പ്രവേശിക്കാൻ സഹായിക്കാമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ഐജിയും വാഗ്ദാനം നല്‍കിയത് കൊണ്ടാണ് ശബരിമല പ്രവേശനത്തിനായി ഇറങ്ങിയതെന്ന് ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ. ഒരു മാധ്യമപ്രവര്‍ത്തകനുമായി നടത്തിയ അഭിമുഖമെന്ന രീതിയില്‍ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത് ജനം ടിവിയാണ്. തനിക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തത് പത്തനംതിട്ട ജില്ലാ കലക്ടർ പിബി നൂഹും,ഐ ജി മനോജ് എബ്രാഹാമുമാണെന്ന് രഹ്ന പറഞ്ഞതായി ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
വിശ്വാസ ലംഘനം നടത്താൻ സർക്കാർ സഹായം വാഗ്ദാനം ചെയ്തതായി പറയുന്നു. താൻ പുറപ്പെടും മുൻപും വിവരം ഇരുവരെയും അറിയിച്ചിരുന്നു. പമ്പയിലെത്തിയാൽ സംരക്ഷണം നൽകാമെന്ന് കലക്ടറും ഉറപ്പ് പറഞ്ഞു. ഗണപതി കോവിൽ വരെ സ്വന്തം റിസ്ക്കിൽ വരാനായിരുന്നു നിർദേശം.അവിടെ നിന്ന് സംരക്ഷണം നൽകാമെന്നും സന്നിധാനത്ത് പ്രവേശിപ്പിക്കാമെന്നും പോലീസ് ഉറപ്പു തന്നിരുന്നു. രഹ്നാ ഫാത്തിമയേയും ഹൈദരാബാദുകാരിയായ മാധ്യമപ്രവര്‍ത്തക കവിതാ ജക്കാലയേയും പോലീസ് മലകയറി സന്നിധാനത്തിന് തൊട്ടടുത്ത് നടപ്പന്തലില്‍ വരെ എത്തിച്ചിരുന്നു. തുടര്‍ന്ന് കടുത്ത പ്രതിഷേധത്തെയും നടയടയ്ക്കുമെന്ന് തന്ത്രി പറഞ്ഞതിനെയും തുടര്‍ന്ന് മടങ്ങേണ്ടി വരികയായിരുന്നു.
[IMG]
ഗണപതി കോവിൽ എത്തുംവരെ തന്നെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. പെൺകുട്ടിയാണെന്ന് പോലും ആര്‍ക്കും മനസില്ലാക്കാൻ കഴിയാതിരുന്നതും അതുകൊണ്ടാണെന്ന് ഇവര്‍ പറഞ്ഞു. തന്നെ സന്നിധാനത്ത് പ്രവേശിപ്പിക്കാമെന്ന് പൊലീസ് ഉറപ്പ് തന്നിരുന്നതായിട്ടാണ് ഇവര്‍ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ച് ബാക്കി തീരുമാനിക്കാമെന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്നവർ അറിയിച്ചെങ്കിലും താൻ ജില്ലാ കലക്ടർ നൂഹിനോടും,ഐ ജി മനോജ് എബ്രാഹാമിനോടും സംസാരിച്ചിരുന്നതായും അവർക്ക് സന്ദേശം നൽകിയിരുന്നതായും സ്റ്റേഷനിൽ ഉണ്ടായിരുന്നവരെ അറിയിച്ചു.
ഐ ജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി. തയ്യാറാണെങ്കിൽ നിങ്ങളെ അവിടെ എത്തിക്കുമെന്ന് തന്നെ ശ്രീജിത്ത് ഉറപ്പ് നൽകിയിരുന്നു. അവരുടെ പ്രൊട്ടക്ഷനിൽ നിന്നും പിന്മാറരുതെന്ന് നിർദേശിച്ചിരുന്നു. സിപിഎമ്മിന്റെ ഒരു പ്രമുഖ സംസ്ഥാന നേതാവിന്റെ മകനുമായി രഹ്നയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്നും ജനം ടി വി പറയുന്നു. ചങ്ക് സഹോദരന്‍ എന്നാണ് നേതാവിന്റെ മകനുമായുള്ള ഫോട്ടോയില്‍ രഹ്ന പറഞ്ഞിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ രഹ്ന ഫാത്തിമയെ വിശ്വാസം തകര്‍ക്കാന്‍ സര്‍ക്കാര്‍ തന്നെ നിയോഗിച്ചതാണെന്ന തരത്തിലുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വിമര്‍ശനവും തുടരുകയാണ്. താന്‍ ബിജെപിക്കാരി അല്ലെന്നും ഇടതുപക്ഷക്കാരിയാണെന്നും രഹ്ന പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
from mangalam.com https://ift.tt/2Pe0UKU
via IFTTT
No comments:
Post a Comment