'എനിക്ക് വയസ്സ് 56 ആയി, ശബരിമലയില്‍ കയറാന്‍ പറ്റുമോ? പക്ഷേ, ഞാന്‍ നിരീശ്വരവാദിയാണ്' ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്‌റിന്‍ ട്വീറ്റ് ചെയ്തതാണ് ഇത്. ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിത, കൊച്ചിക്കാരി രഹ്ന ഫാത്തിമ എന്നിവരുടെ ശബരിമല സന്ദര്‍ശിക്കാനുള്ള ശ്രമം വന്‍ വിവാദത്തിലേയ്ക്ക് എത്തിച്ചതിനു പിന്നാലെയാണ് തസ്ലിമയുടെ ട്വീറ്റ്.
'ഞാന്‍ ഒരു മതവിശ്വാസിയല്ലെങ്കില്‍, ഞാന്‍ അമ്പലത്തില്‍ പ്രവേശിക്കുന്നത് മറ്റാരുടെയെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുമെങ്കില്‍ അവരോടുള്ള ബഹുമാനത്തെ പ്രതി ഞാന്‍ അത് ചെയ്യില്ല. അതാണ് മതേതരത്വം' എന്ന് ഇന്ത്യന്‍ എഴുത്തുകാരി ഭാവന ട്വീറ്റ് ചെയ്യുന്നു.
from mangalam.com https://ift.tt/2PKdcrm
via IFTTT
No comments:
Post a Comment