ചെന്നൈ: ശബരിമലയില്‍ ആചാരങ്ങള്‍ പാലിക്കപ്പെടണമെന്ന് തമിഴ്‌സൂപ്പര്‍ താരം രജനീകാന്ത്. സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചരങ്ങളും പാലിക്കപ്പെടേണ്ടതാണെന്നും രജനികാന്ത് പറഞ്ഞു.
ക്ഷേത്രത്തില്‍ കാലങ്ങളായി ആചരിക്കുന്ന രീതികളേയും ഐതീഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ടെന്നും രജനികാന്ത് പറഞ്ഞു. മതം സംബന്ധിച്ച വിഷയങ്ങളില്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും രജനി വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.നേരത്തെ വിധിയെ അനുകൂലിച്ച് വിജയ് സേതുപതിയും തൃഷയും രംഗത്തുവന്നിരുന്നു. ഇരുവരും അഭിനയിക്കുന്ന കാര്‍ത്തി സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം.
മീടൂ കാംപയിന്‍ സ്ത്രീകള്‍ക്ക് ഒരു നല്ല വേദിയാണ് എന്നാല്‍ അത് ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇത് ശരിയായി ഉപയോഗിക്കണമെന്നും താരം ചെന്നൈയില്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടിരൂപീകരിക്കുന്നതിന് 90 ശതമാനവും പൂര്‍ത്തിയായി. പക്ഷെ ഡിസംബറില്‍ പ്രഖ്യാപിക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/2JdyI5H
via IFTTT
No comments:
Post a Comment