ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പിക്ക് മുന്നേറ്റം. തീവ്രവാദി ആക്രമണങ്ങള്‍ പതിവായ ദക്ഷിണ കശ്മീരിലെ നാലു ജില്ലകള്‍ ബി.ജെ.പി തൂത്തുവാരി. 321 വാര്‍ഡുകളില്‍ ഫലം പ്രഖ്യാപിച്ച 94ല്‍ 53 വാര്‍ഡുകളും ബി.ജെ.പി സ്വന്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഭരണകക്ഷിയായ പി.ഡി.പിയും മുഖ്യപ്രതിപക്ഷമായ നാഷണല്‍ കോണ്‍ഫറന്‍സും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കശ്മീരില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടന്നത്. കശ്മീരില്‍ പൊതുവേ തണുത്ത പ്രതികരണമാണ് വോട്ടെടുപ്പിന് ലഭിച്ചതെങ്കില്‍ ജമ്മു, ലഡാക്ക് മേഖലകളില്‍ കനത്ത പോളിംഗ് നടന്നിരുന്നു. കശ്മീരില്‍ 598 വാര്‍ഡുകളില്‍ 233 ഇടത്ത് എതിരില്ലാതെ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 181 വാര്‍ഡുകളില്‍ മത്സരിക്കാന്‍ പോലും ആളുകള്‍ ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് നാലു ഘട്ടങ്ങളായി 52 മുനിസിപ്പാലിറ്റികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 17 ലക്ഷം വോട്ടര്‍മാര്‍ വോട്ട് ചെയ്തു. 35.1% ആയിരുന്നു പോളിംഗ്.
അനന്തനാഗ്, കുല്‍ഗം, പുല്‍വാമ, ഷോപിയാന്‍ എന്നിവിടങ്ങളിലെ 20 മുനിസിപ്പാലിറ്റികളില്‍ നാലെണ്ണത്തില്‍ ഇതിനകം ഭരണംപിടിച്ചെടുത്തു കഴിഞ്ഞൂ. ഇതാദ്യമായാണ് ബി.ജെ.പിക്ക് ഈ മേഖലയില്‍ ഇത്തരമൊരു മുന്നേറ്റമുണ്ടാക്കുന്നത്.
ദക്ഷിണ കശ്മീരില്‍ 28 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിട്ടുണ്ട്. മൂന്നു മുനിസിപ്പാലിറ്റികളുടെ ഭരണം കോണ്‍ഗ്രസിന് ലഭിച്ചേക്കുമെന്നാണ് സൂചന. ഷോപിയാനില്‍ 12 വാര്‍ഡുകളില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഗന്ധേര്‍ബലില്‍ 17 വര്‍ഡുകളില്‍ 13 എണ്ണം സ്വതന്ത്രരാണ് സ്വന്തമാക്കിയത്. ബി.ജെ.പിയും കോണ്‍ഗ്രസും രണ്ടു വീതം സീറ്റുകള്‍ നേടിയിരുന്നു. ഉറിയില്‍ കോണ്‍ഗ്രസ് ആറിടത്ത് വിജയിച്ചപ്പോള്‍ സ്വതന്ത്രര്‍ ഏഴ് വാര്‍ഡുകള്‍ നേടി.
Counting of votes for 52 civic bodies is underway across Jammu and Kashmir today; Visuals from a counting centre in Udhampur #JammuAndKashmir pic.twitter.com/RoE1PvRzEG— ANI (@ANI) October 20, 2018
from mangalam.com https://ift.tt/2PHWJnB
via IFTTT
No comments:
Post a Comment