ഓസ്റ്റിൻ:ഡിട്രോയിറ്റിലെ പെറി ശവസംസ്കാര കേന്ദ്രത്തിൽ 60ലേറെ കുരുന്നുകളുടെ മൃതദേഹാവശിഷ്ടങ്ങൾ ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മോശപ്പെട്ട രീതിയിൽ സംസ്കരിച്ച 11 ശിശുക്കളുടെ മൃതശരീരങ്ങൾ ഡിട്രോയിറ്റിലെ തന്നെ മറ്റൊരിടത്ത് കണ്ടെത്തി ആഴ്ചകൾക്കുള്ളിലാണ് പുതിയ സംഭവം, രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് സംയുക്തമായി അന്വേഷണം നടത്തിവരികയാണെന്നും ഡിട്രോയിറ്റ് പോലീസ് മേധാവി ജെയിംസ് ക്രെയ്ഗ് അറിയിച്ചു. 36 മൃത ശരീരങ്ങൾ പെട്ടികളിലാക്കിയ നിലയിലും 27 എണ്ണം ഫ്രീസറിൽനിന്നുമാണ് കണ്ടെത്തിയതെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തെത്തുടർന്ന് മിഷിഗൺ ലൈസൻസിങ് ഡിപ്പാർട്ട്മെന്റ് ശവസംസ്കാര കേന്ദ്രത്തിന്റെ ലൈസൻസ് റദ്ദാക്കുകയും അടച്ചുപൂട്ടുകയും ചെയ്തു. അതേസമയം ശവസംസ്കാര കേന്ദ്ര അധികാരികൾ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2S1FLlP
via
IFTTT
No comments:
Post a Comment