യു.പിയിൽ കുരങ്ങുകളുടെ കല്ലേറില്‍ വയോധികന്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

യു.പിയിൽ കുരങ്ങുകളുടെ കല്ലേറില്‍ വയോധികന്‍ മരിച്ചു

മീററ്റ്: ഉത്തർപ്രദേശിൽ വയോധികനെ കുരങ്ങിൻകൂട്ടം കല്ലെറിഞ്ഞു കൊന്നതായി റിപ്പോർട്ട്. ഹോമത്തിന് വിറകെടുക്കാനായി കാട്ടിൽ പോയധർമപാൽസിങ് (72) എന്നയാളെയാണ് കുരങ്ങുകൾ ആക്രമിച്ചത്. മരത്തിന്റെ മുകളിൽ നിലയുറപ്പിച്ച കുരങ്ങുകൾ കൂട്ടത്തോടെ ഇഷ്ടികകൾ എടുത്ത് എറിയുകയായിരുന്നു.ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം നടന്നത്. അടുത്തുണ്ടായിരുന്ന ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ നിന്ന് കുരങ്ങുകൾ ഇഷ്ടികകൾ എടുത്തെറിയുകയായിരുന്നുവെന്ന് ധർമപാലിന്റെ സഹോദരൻ പറഞ്ഞു. ഇരുപതോളം ഇഷ്ടികകൾ ധർമപാലിന്റെ മേൽ പതിച്ചു. നെഞ്ചിലും തലയിലും ഉയരത്തിൽ നിന്നുള്ള ഏറ് കൊള്ളാനിടയായത് മരണ കാരണമായി. പോലീസിന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതു കൊണ്ട് ഉന്നതതലത്തിൽ പരാതിപ്പെടാനുള്ള ഒരുക്കത്തിലാണ് ധർമപാലിന്റെ ബന്ധുക്കൾ. ആ പ്രദേശത്ത് കുരങ്ങുകളുടെ ശല്യം അധികമാണെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാരും പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2NNwyKA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages