ദുബായ്: ഹൃദ്രോഗത്തെത്തുടർന്ന് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയ പ്രശസ്ത പരമ്പരാഗത നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ദുബായ് റാഷിദ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന് ഇടയ്ക്ക് കുറച്ചുനേരത്തേക്ക് ബോധം തെളിഞ്ഞിരുന്നെങ്കിലും രക്തസമ്മർദം കുറഞ്ഞ നിലയിൽതന്നെയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. മുറിയിലേക്ക് മാറ്റാനോ നാട്ടിലേക്ക് കൊണ്ടുപോകാനോ പെട്ടെന്ന് കഴിയില്ലെന്നാണ് ആശുപത്രി അധികൃതർ അഭിപ്രായപ്പെട്ടതെന്ന് കൂടെനിൽക്കുന്നവർ പറഞ്ഞു.ദുബായിൽ ജൈവകൃഷിയിൽ ആഭിമുഖ്യമുള്ളവരുടെ ‘വയലും വീടും’ ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ വാർഷികാഘോഷത്തിൽ അതിഥിയായി എത്തിയ രാമന് വ്യാഴാഴ്ച രാത്രിയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. രാമനെ പരിചരിക്കാൻ നാട്ടിൽനിന്ന് ആർക്കും എത്തിച്ചേരാനാവാത്തതാണ് ഇവിടെ സംഘാടകരെ അലട്ടുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിൽ ആർക്കും പാസ്പോർട്ടില്ല. ഇതിനകം 52,000 ദിർഹത്തിലേറെ (10.5 ലക്ഷം രൂപയോളം) ആശുപത്രിയിൽ ചികിത്സാ ചെലവും വന്നിട്ടുണ്ട്. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ അഭ്യർഥനപ്രകാരം ചില പ്രവാസി വ്യവസായികൾ കാര്യം അന്വേഷിച്ചിട്ടുണ്ട്. നോർക്ക വഴി ഇന്ത്യൻ എംബസിയെ ഇടപെടുവിക്കാനും ശ്രമം നടക്കുന്നു. ‘വയലും വീടും’ പ്രവർത്തകരാണ് നിലവിൽ കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Of6f4Q
via
IFTTT
No comments:
Post a Comment