പോസ്റ്റ് വുമണിന് സമ്മാനപ്പെട്ടി; തുറന്നപ്പോൾ പാമ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

പോസ്റ്റ് വുമണിന് സമ്മാനപ്പെട്ടി; തുറന്നപ്പോൾ പാമ്പ്

വർക്കല: ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് വർക്കല പോസ്റ്റാഫീസിലെ പോസ്റ്റ് വുമണിന് തിങ്കളാഴ്ച ഒരു സമ്മാനപ്പെട്ടി കിട്ടിയത്. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം എന്താണെന്നറിയാൻ തുറന്നുനോക്കിയപ്പോൾ കണ്ടത് ജീവനുള്ള ഒരു ചെറിയ പാമ്പിനെ. വർക്കല പോേസ്റ്റാഫീസിലെ പോസ്റ്റ് വുമൺ വർക്കല കിളിത്തട്ടുമുക്ക് പാർവതി മന്ദിരത്തിൽ അനിലാ ലാലിന്റെ പേരിലാണ് പാമ്പിനെ പെട്ടിയിലാക്കി കൊണ്ടുവച്ചത്. അനിലാ ലാലിനെ അഭിസംബോധന ചെയ്ത് ഭീഷണിക്കത്തും പാമ്പിനൊപ്പം പാത്രത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാരാണ് പോസ്റ്റാഫീസിലെ ലെറ്റർ ബോക്സിനു മുകളിൽ കാർഡ് ബോർഡിലുള്ള പൊതി കണ്ടത്. അനിലാ ലാലിന്റെ പേരിൽ പോസ്റ്റോഫീസ് വിലാസത്തിലെ പെട്ടിയുടെ പുറത്ത് കോപ്ലിമെന്ററി ഗിഫ്റ്റ് എന്നാണ് എഴുതിയിരുന്നത്. ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് അനിലയെത്തി കടലാസിളക്കി നോക്കിയപ്പോൾ ഉള്ളിൽ ഒരു പാത്രമാണ് കണ്ടത്. അതിനുള്ളിൽ എന്തോ അനങ്ങുന്നതായുള്ള സംശയത്തെത്തുടർന്ന് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് പാമ്പാണെന്നു മനസ്സിലായത്. പോലീസെത്തി സമ്മാനം സ്റ്റേഷനിലേക്കു കൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ചുരുട്ട വിഭാഗത്തിൽപ്പെട്ട പാമ്പാണ് പാത്രത്തിലുണ്ടായിരുന്നത്. പാമ്പിനെ സമ്മാനമായി എത്തിച്ചതു തന്നെ അപായപ്പെടുത്താനാണെന്നു കാണിച്ച് അനിലാ ലാൽ പോലീസിനു പരാതി നൽകി. സമ്മാനം പോസ്റ്റോഫീസിൽ കൊണ്ടുവച്ചയാളെ സി.സി.ടി.വി.യുടെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.


from mathrubhumi.latestnews.rssfeed https://ift.tt/2ObZa57
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages