നീലക്കുറിഞ്ഞി കണ്ട്‌ ഡി.ജി.പി. മൂന്നാറിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

നീലക്കുറിഞ്ഞി കണ്ട്‌ ഡി.ജി.പി. മൂന്നാറിൽ

മൂന്നാർ: ഡി.ജി.പി. ലോക്നാഥ് ബെഹ്റ നീലക്കുറിഞ്ഞി വസന്തം കാണാൻ മൂന്നാറിലെത്തി. വെള്ളിയാഴ്ച വൈകീട്ടാണ് ഡി.ജി.പി. ഭാര്യയോടും മകനോടുമൊപ്പം മൂന്നാറിലെത്തിയത്. സ്വകാര്യഹോട്ടലിൽ താമസിച്ച ഡി.ജി.പി.യും കുടുംബവും ശനിയാഴ്ച രാവിലെ ഔദ്യോഗികവാഹനത്തിൽ രാജമലയിലെത്തി നീലക്കുറിഞ്ഞി കണ്ടു. ഇതിനുശേഷം നല്ലതണ്ണിയിലെ തേയിലമ്യൂസിയം സന്ദർശിക്കാനെത്തിയ ഡി.ജി.പി.യെയും കുടുംബത്തെയും കണ്ണൻദേവൻ കമ്പനി എം.ഡി. മാത്യു എബ്രാഹം സ്വീകരിച്ചു. ഡിവൈ.എസ്.പി.ഓഫീസും സന്ദർശിച്ചശേഷമാണ് ഡി.ജി.പി. മടങ്ങിയത്. രാജമലയിലും മൂന്നാറിലും കനത്ത സുരക്ഷ ഒരുക്കിയ പോലീസ് ഡി.ജി.പി.യുടെ ഫോട്ടോയെടുക്കാൻ ആരെയും സമ്മതിച്ചില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2Pe51qn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages