പ്രധാനമന്ത്രി ഇന്ന് ചെങ്കോട്ടയിൽ പതാകയുയർത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

പ്രധാനമന്ത്രി ഇന്ന് ചെങ്കോട്ടയിൽ പതാകയുയർത്തും

ന്യൂഡൽഹി: സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ‘ആസാദ് ഹിന്ദ് ഗവൺമെന്റി’ന്റെ 75-ാം വാർഷികദിനമായ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തും. ആദ്യമായാണ് ആസാദ് ഹിന്ദ് വാർഷികത്തിൽ പ്രധാനമന്ത്രി പതാകയുയർത്തുന്നത്. പൊതുവേ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-നു മാത്രമേ പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്താറുള്ളൂ. രാജ്യത്തെ സേവിച്ച എല്ലാ നേതാക്കളോടും ബി.ജെ.പി.ക്കുള്ള ആദരമാണിതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് ഭരണകാലത്ത് അവഗണിച്ച അംബേദ്കർ, സർദാർ വല്ലഭ്‌ഭായ് പട്ടേൽ തുടങ്ങിയ നേതാക്കളെയും അവരുടെ സംഭാവനകളെയും ബി.ജെ.പി. സർക്കാർ ബഹുമാനിക്കുന്നെന്നും അവരുടെ പേരിൽ സ്മാരകങ്ങളും മ്യൂസിയങ്ങളും നിർമിക്കുമെന്നും മോദി പറഞ്ഞു. ആസാദ് ഹിന്ദ് ഫൗജിന്റെ പേരിൽ നിർമിക്കുന്ന മ്യൂസിയത്തിന്റെ തറക്കല്ലിടലും മോദി നിർവഹിക്കും.1943 ഒക്ടോബർ 21-നാണ് സുഭാഷ് ചന്ദ്രബോസ് ‘ആസാദ് ഹിന്ദ് ഗവൺമെന്റ്’ സ്ഥാപിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2Evs63E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages