അബുദാബി: യു.എ.ഇ.യിലെ പുതിയ വിസാനിയമം ഞായറാഴ്ച നിലവിൽ വരും. സന്ദർശക, ടൂറിസ്റ്റ് വിസയിലെത്തിയവർക്ക് രാജ്യം വിടാതെ തന്നെ പുതിയ വിസയ്ക്ക് അപേക്ഷകൾ നൽകാൻ പുതിയ നിയമം അനുമതി നൽകുന്നുണ്ട്. 30 ദിവസത്തേക്കുള്ള സന്ദർശക വിസ രണ്ടുതവണ യു.എ.ഇ.യിൽ നിന്നുകൊണ്ടുതന്നെ പുതുക്കാം. 600 ദിർഹമാണ് (ഏതാണ്ട് 11994 രൂപ) ഈടാക്കുക. വിസാ കാലാവധി കഴിഞ്ഞും യു.എ.ഇ.യിൽ കഴിയേണ്ടി വന്നാൽ 10 ദിവസത്തിനുശേഷം പ്രതിദിനം 100 ദിർഹം പിഴയടക്കണം. സ്ത്രീകൾക്കും വിദ്യാർഥികൾക്കും സന്ദർശക വിസയിലെത്തുന്നവർക്കുമുള്ള വിസാ നടപടിക്രമങ്ങൾ നിയമം കൂടുതൽ എളുപ്പമാക്കും. വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും സ്പോൺസർ ഇല്ലാതെ തന്നെ ഒരു വർഷത്തേക്കുള്ള താമസ വിസ അനുവദിക്കും. പങ്കാളിയുടെ മരണത്തിന്റെയോ വിവാഹബന്ധം വേർപെടുത്തിയതിന്റെയോ അന്നുമുതൽ ഒരു വർഷക്കാലമാണ് അനുമതി. യു.എ.ഇ.യിലുള്ള അവരുടെ കുട്ടികൾക്കും ആനുകൂല്യം ലഭ്യമാണ്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പദവി നിലനിർത്താൻ സഹായകരമായ രീതിയിലാണ് ഇവ ചിട്ടപ്പെടുത്തിയത്. വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും നിലവിലെ വിസ റദ്ദ് ചെയ്യാനും പുതിയ ഒരു വർഷത്തെ താമസ വിസയ്ക്ക് അപേക്ഷിക്കാനും 100 ദിർഹം വീതമാണ് ഫീസ്. രക്ഷിതാക്കൾ സ്പോൺസർ ചെയ്യുന്ന വിദ്യാർഥികളുടെ സർവകലാശാല, സെക്കൻഡറി സ്കൂൾ പഠനത്തിന് ശേഷമോ 18 വയസ്സ് പൂർത്തിയായതിന് ശേഷമോ ഒരു വർഷത്തെ താമസ വിസ ലഭ്യമാക്കും. ഇത് ഒരു വർഷത്തിന് ശേഷം വീണ്ടും പുതുക്കാം. 100 ദിർഹമാണ് (ഏതാണ്ട് 2000 രൂപ) ഇതിന് ഫീസ്. അറിയണം, പുതിയ വിസനിയമങ്ങൾ യു.എ.ഇ.വിസനിയമത്തിൽ വരുത്തിയ സമഗ്രമായ മാറ്റങ്ങൾ ഞായറാഴ്ച മുതൽ നിലവിൽ വരികയാണ്. രാജ്യത്തെ പ്രവാസികൾക്ക് ഏറെ പ്രയോജനകരമായ മാറ്റങ്ങളാണ് പുതുതായി പ്രാബല്യത്തിലാകുന്നത്. രാജ്യത്തെ സ്വകാര്യമേഖലയ്ക്ക്, പ്രത്യേകിച്ച് തൊഴിൽ- വിനോദസഞ്ചാര-വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണർവ് പകരുന്ന തീരുമാനങ്ങളാണ് നടപ്പിലാകുന്നത്. സന്ദർശകവിസയിലെത്തുന്നവർക്ക് രാജ്യംവിടാതെ തന്നെ കാലാവധി ദീർഘിക്കിപ്പിക്കാൻ കഴിയും. രാജ്യത്തെ പ്രവാസികളുടെ കുട്ടികൾക്ക് സർവകലാശാലാ വിദ്യാഭ്യാസം നേടാനും തുടർന്ന് ഇവിടെത്തന്നെ ജോലിക്ക് ശ്രമിക്കാനും അവസരമൊരുങ്ങുകയാണ്. പ്രാബല്യത്തിലാകുന്ന നിയമങ്ങൾ സന്ദർശക, ടൂറിസ്റ്റ് വിസയിലെത്തിയവർക്ക് രാജ്യം വിടാതെത്തന്നെ പുതിയ വിസയ്ക്ക് അപേക്ഷകൾ നൽകാൻ പുതിയ നിയമം അനുമതി നൽകുന്നുണ്ട്. 30 ദിവസത്തേക്കുള്ള സന്ദർശകവിസ യു.എ.ഇ.യിൽ നിന്നുകൊണ്ടുത്തന്നെ പുതുക്കാം. 600 ദിർഹമാണ് ഇതിന് ഈടാക്കുക. ഇങ്ങനെ രണ്ടുതവണ രാജ്യംവിടാതെ തന്നെ സന്ദർശക വിസ പുതുക്കാൻ സാധിക്കും. വിസ കാലാവധി കഴിഞ്ഞും യു.എ.ഇ.യിൽ കഴിയേണ്ടിവന്നാൽ പത്ത് ദിവസത്തിനുശേഷം പ്രതിദിനം 100 ദിർഹം പിഴയടയ്ക്കണം. നിലവിൽ വിസ കാലാവധി കഴിയുന്നതിനുമുൻപ് രാജ്യം വിട്ടതിനുശേഷം മാത്രമേ പുതിയ വിസ എടുക്കാൻ സാധിച്ചിരുന്നുള്ളു. ടൂറിസ്റ്റ് വിസയിലെത്തിയ വിനോദ സഞ്ചാരികൾക്കും ഇതുപോലെ രണ്ടു തവണ വിസ മാറാൻ അനുമതിയുണ്ട് * പന്ത്രണ്ടാംക്ലാസിന് ശേഷവും മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വിസ കാലാവധി നീട്ടി നൽകും. നിലവിൽ 18 കഴിഞ്ഞവരെ മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽനിന്ന് മാറ്റണമെന്നാണ് നിയമം. വിദ്യാർഥികൾക്ക് അവരുടെ കോഴ്സ് കഴിയുംവരെയാണ് വിസ നൽകുക. മാതാപിതാക്കൾ സ്പോൺസർ ചെയ്യുന്ന വിദ്യാർഥികളുടെ സർവകലാശാല, സെക്കൻഡറി സ്കൂൾ പഠനത്തിന് ശേഷമോ 18 വയസ്സ് പൂർത്തിയായതിന് ശേഷമോ ഒരു വർഷത്തെ താമസവിസ ലഭ്യമാക്കും. ഇത് ഒരുവർഷത്തിനുശേഷം വീണ്ടും പുതുക്കാം. നൂറ്് ദിർഹമാണ് ഇതിന് ഫീസ്. വിദ്യഭ്യാസത്തോടൊപ്പം തൊഴിലവസരങ്ങൾ ലഭ്യമാക്കാനും പുതിയ തീരുമാനം പ്രയോജനപ്പെടുത്താം. * വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും സ്പോൺസർ ഇല്ലാതെതന്നെ ഒരുവർഷത്തേക്കുള്ള താമസവിസ അനുവദിക്കും. പങ്കാളിയുടെ മരണത്തിന്റേയോ വിവാഹബന്ധം വേർപെടുത്തിയതിന്റെയോ അന്ന് മുതൽ ഒരു വർഷക്കാലെത്തെക്കാണ് അനുമതി. യു.എ.ഇ.യിൽ അവരുടെ കുട്ടികൾക്കും ഈ ആനുകൂല്യം ലഭ്യമാണ്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പദവി നിലനിർത്താൻ സഹായകരമായ രീതിയിലാണ് ഇവ ചിട്ടപ്പെടുത്തിയിട്ടുള്ളത്. നിലവിലെ വിസ റദ്ദ് ചെയ്യാനും പുതിയ ഒരു വർഷത്തെ താമസവിസയ്ക്ക് അപേക്ഷിക്കാനും നൂറ്് ദിർഹം വീതമാണ് ഫീസ്.bb നടപ്പിലായ മറ്റു നിയമങ്ങൾ തൊഴിൽ വിസ ലഭിക്കാൻ നൽകി വന്നിരുന്ന 3000 ദിർഹം നിക്ഷേപം ഇനി മുതൽ വേണ്ട. പകരം ഓരോ തൊഴിലാളിക്കും 60 ദിർഹം വാർഷികവരിസംഖ്യയുള്ള ഇൻഷുറൻസ് പദ്ധതിയിൽ അംഗമായാൽ മതി. 20,000 ദിർഹമാണ് ഇതനുസരിച്ച് തൊഴിലാളിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. തൊഴിൽ സ്ഥലത്തെ അപകടങ്ങൾ, അധിക ജോലിസമയ വേതനം, രോഗപ്രതിരോധചെലവുകൾ, സേവനം അവസാനിപ്പിക്കുമ്പോൾ നൽകേണ്ട ആനുകൂല്യങ്ങൾ, മടക്കയാത്രാടിക്കറ്റ് തുടങ്ങിയവയൊക്കെ ഇനി ഇതിന്റെ പരിധിയിൽ വരും. * ട്രാൻസിറ്റ് യാത്രക്കാർക്ക് 48 മണിക്കൂർ രാജ്യത്ത് തങ്ങാൻ ഫീസ് നൽകേണ്ട. മാത്രമല്ല വീണ്ടുമൊരു 48 മണിക്കൂർകൂടി തങ്ങണമെങ്കിൽ 50 ദിർഹം അടച്ചാൽ മതി. ട്രാൻസിറ്റ് വിസക്കാർക്കുവേണ്ടി രാജ്യത്തെ വിമാനത്താവളങ്ങളിൽ ഇതിനായി എക്സ്പ്രസ് കൗണ്ടറുകളും തുടങ്ങിയിട്ടുണ്ട്. * തൊഴിലന്വേഷണത്തിനെത്തി വിസ കാലാവധി കഴിഞ്ഞും ഇവിടെ തുടരുന്നവർക്ക്, ആറ്മാസത്തെ താത്കാലികവിസ നൽകും. *നിശ്ചയദാർഢ്യമുള്ളവർക്ക് തൊഴിൽ തേടാനുള്ള സാഹചര്യമൊരുക്കാനും പുതിയനിയമം അനുശാസിക്കുന്നു. തൊഴിൽവിപണിയിൽ പ്രത്യേക പരിചരണം ആവശ്യമുള്ളവർക്ക് തുല്യമായ പരിഗണനയും അവസരങ്ങളും നൽകണമെന്നതാണ് തീരുമാനം.
from mathrubhumi.latestnews.rssfeed https://ift.tt/2PgUcnk
via
IFTTT
No comments:
Post a Comment