പുനലൂർ : മിന്നലേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കരവാളൂർ വെഞ്ചേമ്പ് അയണിക്കോട്മേലതിൽ ശിവവിലാസത്തിൽ സജിത്തി(സിന്ദീപ്)ന്റെയും നിഷയുടെയും മകൻ രണ്ടുവയസ്സുള്ള സൂര്യദേവാണ് മരിച്ചത്. ശനിയാഴ്ച അഞ്ചരയോടെയാണ് സംഭവം. കുടുംബവീട്ടിൽ അമ്മൂമ്മയ്ക്കൊപ്പമായിരുന്നു കുട്ടി. മുൻവശത്തെ വാതിലിനോടുചേർന്നുനിൽക്കെ മിന്നലേറ്റ് വീഴുകയായിരുന്നു. ഉടൻ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച മൃതദേഹ പരിശേധന നടത്തും. സാന്ദ്ര സഹോദരിയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2Pe52ur
via
IFTTT
No comments:
Post a Comment