ഐജി മനോജ് എബ്രഹാമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

ഐജി മനോജ് എബ്രഹാമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം : നിലയ്ക്കലിലെ ലാത്തിച്ചാര്‍ജിന് പിന്നാലെ ഐജി മനോജ് എബ്രഹാമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വെങ്ങാനൂര്‍ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തത്.

ഐടി ആക്ട് പ്രകാരം സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് നടപടി. ഇതിനിടെ, അറസ്റ്റിലായ അരുണിനെ ജാമ്യത്തിലെടുക്കാനായി ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ സ്‌റ്റേഷനു മുന്നില്‍ തടിച്ചു കൂടിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശികളായ 13 പേര്‍ക്കെതിരെയാണ് പൊലീസ് നേരത്തെ കേസെടുത്തത്. ഭീഷണി, വ്യക്തിഹത്യ, ലഹളയ്ക്ക് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചേര്‍ത്തിരിക്കുന്നത്.



from mangalam.com https://ift.tt/2EF7o1m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages