അലോക് വര്‍മ കോടതിയിലേക്ക്; അസ്താനയുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

അലോക് വര്‍മ കോടതിയിലേക്ക്; അസ്താനയുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും മാറ്റി

ന്യൂഡൽഹി: സി.ബി.ഐ തലവന്മാർ തമ്മിലുള്ള കലഹങ്ങളെ തുടർന്നുള്ള നാടകീയതകൾ അവസാനിക്കുന്നില്ല. സി.ബി.ഐ ഡയറക്ടർ അലോക് വർമയെയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയയും സ്ഥാനങ്ങളിൽ നിന്ന് മാറ്റിയതിന് പുറമെ രാകേഷ് അസ്താനയ്ക്ക് എതിരായ കൈക്കൂലി കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥരെയും മാറ്റി. തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിക്കെതിരെ അലോക് വർമ സുപ്രീം കോടതിയെ സമീപിച്ചു. കൈക്കൂലി വിവാദവുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ സ്പെഷൽ ഡയറക്ടർക്കെതിരെ സി.ബി.ഐ തന്നെ കേസ് എടുത്തത്. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഈ കേസ് അന്വേഷിക്കുന്ന സംഘത്തെയാണ് ഇപ്പോൾ മാറ്റിയത്. ഡെപ്യൂട്ടി ഡയറക്ടർ എ.കെ ശർമ, ഡി.ഐ.ജ് തരുൺ ഗൗഭ,ജസ്ബീർ സിങ്, ഡി.ഐ.ജി അനീഷ് പ്രസാദ് തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് സർക്കാർ സ്ഥലം മാറ്റിയത്. ഇതോടെ അസ്താനക്കെതിരായ കേസ് അന്വേഷണവും അനിശ്ചിതത്വത്തിലായി. കേന്ദ്ര സർക്കാരിന്റെ അടുപ്പക്കാരനായാണ് അസ്താനയെ വിലയിരുത്തുന്നത്. കടപ്പാട് എ.എൻ.ഐ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വഴിയാണ് അലോക് വർമ സുപ്രീം കോടതിയെ സമീപിച്ചത്. പരാതി സ്വീകരിച്ച കോടതി ഒക്ടോബർ 26 ന് കേസ് പരിഗണിക്കും. തന്നെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ സർക്കാർ നടപടി നിലനിൽക്കില്ലെന്നാണ് അലോക് വർമയുടെ വാദം. നിർണായക കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുമ്പോൾ മുൻകൂർ അനുമതി വേണമെന്നാണ് ചട്ടമെന്ന് അലോക് വർമ ചൂണ്ടിക്കാട്ടുന്നു. സി.ബി.ഐ മുൻ ഡയറക്ടർ രഞ്ജിത്ത് സിൻഹയുടെ കേസിൽ സുപ്രീം കോടതി ഇത്തരത്തിൽ നിർദേശം നൽകിയിരുന്നു. ഇതോടെ സി.ബി.ഐ ആസ്ഥാനത്തെ പോര് കോടതിയിലേക്കും നീളുമെന്ന് വ്യക്തമായി. ഏറെ നാടകീയമായാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജൻസിയുടെ തലവന്മാരെ സ്ഥാനത്ത് നിന്ന് നീക്കിയ നടപടി ഉണ്ടായത്. അർധരാത്രി പ്രധാനമന്ത്രി വിളിച്ച് ചേർത്ത് അപ്പോയിൻമെന്റ് കമ്മറ്റി യോഗമാണ് ഇരുവരോടും അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടത്. യോഗത്തിൽ ചീഫ് വിജിലൻസ് കമ്മീഷണർ കെ.വി ചൗധരിയാണ് ഈ നടപടി നിർദേശം വെച്ചതെന്നാണ് റിപ്പോർട്ടുകൾ. അർധ രാത്രി തന്നെ ഇത് സംബന്ധിച്ച് ഉത്തരവും ഇറങ്ങി. പകരം ചുമതല എം നാഗേശ്വര റാവുവിന് നൽകുകയും ചെയ്തു. തുടർന്ന് ബുധനാഴ്ച രാവിലെ അലോക് വർമയെയും രാകേഷ് അസ്താനയെയും തങ്ങളുടെ ഓഫീസിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതായാണ് വിവരം. ഇരുവരുടെയും ഓഫീസുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ഈ ഓഫീസുകൾ സീൽ ചെയ്തതതായും വിവരമുണ്ട്. പുതിയ ഡയറക്ടർ നാഗേശ്വര റാവു ബുധനാഴ്ച അതിരാവിലെ തന്നെ ചുതല ഏറ്റെടുക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. content highlights:On-leave CBI director Alok Verma approaches SC


from mathrubhumi.latestnews.rssfeed https://ift.tt/2yv9nzM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages