മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനം: ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനം: ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസികളുടെ നേര്‍ക്കുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പ്രതിപകഷ് നേതാവ് രമേശ് ചെന്നിത്തല. പന്തളം കൊട്ടാരത്തിന്റെയും തന്ത്രികളുടെയും ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളുടെയും മേലുള്ള കന്നാക്രമണമാണ്. അത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതാണോ എന്ന് അദ്ദേഹം പരിശോധിക്കണം. ആള്‍ക്കൂട്ടത്തിന്റെയോ പാര്‍ട്ടി പ്രവര്‍ത്തകരുടേയോ കയ്യടിയുടെ അടിസ്ഥാനത്തിലല്ല മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കേണ്ടത്. അങ്ങാടിയിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെയാണ് വാര്‍ത്താസമ്മേളനത്തിലും പത്തനംതിട്ടയിലെ യോഗത്തിലും സംസാരിച്ചത്. തന്റെ ഉത്തരവ് നടപ്പാക്കാതെ പോയതിലെ അമര്‍ഷമാണ് അവിടെ മുഖ്യമന്ത്രി കാണിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

തന്ത്രിയുടെയും പന്തളം കൊട്ടാരത്തിന്റെയും കടുത്ത നിലപാട് കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് കരുതിയാണ് അവരുടെ നേരെ മെക്കിട്ട് കയറിയത്. ദേവസ്വം ബോര്‍ഡ് തന്റെ വരുതിക്ക് വരുന്നില്ലെന്നുകണ്ടാണ് അവരോട് ദേഷ്യപ്പെടുന്നത്. യുവതികളെ കൊണ്ടുവന്നിട്ടും പതിനെട്ടാംപടി കയറ്റാന്‍ കഴിയാത്തതിന്റെ വിഷമമാണ് തന്ത്രിയോട് തീര്‍ത്തത്. യുവതിയെ കയറ്റാന്‍ ശ്രമിച്ച ഐ.ജി അയ്യപ്പസന്നിധിയില്‍ പൊട്ടിക്കരഞ്ഞതും നാം കണ്ടതാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളുടെ കാര്യങ്ങളില്‍ അന്തിമ തീരുമാനം തന്ത്രിയുടേത് ആണെന്ന് 1991ല്‍ ഹൈക്കോടതിയും 1999ലെ ഹൈക്കോടതി വിധിയിയ്‌ക്കെതിരായ അപ്പീലില്‍ സുപ്രീം കോടതി വിധിയിലും പറയുന്നുണ്ട്. പൂജാദികര്‍മ്മങ്ങളില്‍ ക്ഷേത്രത്തിന്റെ പിതൃസ്ഥാനീയര്‍ തന്ത്രികളാണ്. അതുകൊണ്ട് ക്ഷേത്രത്തിന്റെ പിതൃസ്ഥാനീയനും തന്ത്രികളാണ്. താഴ്മണ്‍ കുടുംബമാണ് ശബരിമലയിലെ തന്ത്രിമാരെന്നും അവര്‍ക്കാണ് അന്തിമ തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് മുന്‍പ് ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

മുണ്ടിന്റെ കോന്തലയില്‍ താക്കോല്‍കൂട്ടം കെട്ടിനടക്കുന്ന ജോലി മാത്രമല്ല തന്ത്രിമാര്‍ക്കുള്ളതെന്ന് മുഖ്യമന്ത്രി സൗകര്യപൂര്‍വ്വം മറന്നുപോകുന്നു. തന്ത്രിമാരെ വളരെ മോശമായി ചിത്രീകരിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന നടത്താന്‍ പാടില്ലാത്തതായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2OKSjjt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages