പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഞര്‍ളത്ത് ഹരിഗോവിന്ദന്‍. ശബരിമലയില്‍ ഇനി കളികള്‍ മലയരയരുടെ ബുദ്ധിപോലെ ആയിരിക്കുമെന്ന് അദ്ദേഹം പറയുന്നു. മലയരയര്‍ക്ക് അവകാശം തിരിച്ചു കിട്ടിയാല്‍ അവര്‍ക്കിടയില്‍ അവകാശത്തര്‍ക്കമോ അഴിമതിയോ കണ്ടെത്തും വരെ ദേവസ്വം ബോര്‍ഡും അവിടുത്തെ അധികാരങ്ങള്‍ ഒഴിഞ്ഞ് യഥാര്‍ത്ഥ അവകാശികള്‍ക്ക് കൈമാറണമെന്നും ഞര്‍ളത്ത് ഹരിഗോവിന്ദന്‍ പറയുന്നു.
പ്രതിഷേധം എന്ന മണ്ടത്തരം കാണിച്ചവര്‍ക്ക് ഒഴികെ; മലയരയര്‍ യഥാര്‍ത്ഥ അവകാശമുന്നയിച്ച് കോടതിയില്‍ പോകണമെന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഞര്‍ളത്ത് ഹരിഗോവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ശബരിമലയില്‍ ഇനി കളികള്‍ മലയരയരുടെ ബുദ്ധിപോലെ ആയിരിക്കും....അതിന്റെ പിതൃത്വം ആര്‍ക്കും അവകാശപ്പെട്ടതാവില്ല...പ്രതിഷേധം എന്ന മണ്ടത്തരം കാണിച്ചവര്‍ക്ക് ഒഴികെ......മലയരയര്‍ യഥാര്‍ത്ഥ അവകാശമുന്നയിച്ച് കോടതിയില്‍ പോകണം...അവര്‍ കേസു ജയിക്കണം...മലയരയര്‍ക്ക് അവകാശം തിരിച്ചു കിട്ടിയാല്‍ അവര്‍ക്കിടയില്‍ അവകാശത്തര്‍ക്കമോ അഴിമതിയോ കണ്ടെത്തും വരെ ദേവസ്വം ബോര്‍ഡും അവിടുത്തെ അധികാരങ്ങള്‍ ഒഴിഞ്ഞ് യഥാര്‍ത്ഥ അവകാശികള്‍ക്ക് കൈമാറണം....അതിനായും മലയരയര്‍ കോടതിയില്‍ വാദിക്കണം..ഒരുപാട് ആദിവാസികളെ സര്‍ക്കാറുകള്‍ വനമേഖലകളില്‍ നിന്നും പലതും പറഞ്ഞു പുറത്താക്കിയില്ലേ..അവര്‍ക്കൊക്കെ ഈ വിധി ഉപകാരപ്പെടണം..ആഖജ ക്കും ഉണ്ടല്ലോ വനവാസി ക്ഷേമ സംഘടനകള്‍..അവരും ശ്രമിക്കട്ടെ..ഇജകങ നു ബുദ്ധിയുണ്ടെങ്കില്‍ അവരും മലയരയര്‍ക്ക് പിന്തുണ നല്‍കട്ടെ...വല്ല കുഴപ്പങ്ങളുമുണ്ടായാല്‍ പോലീസ് ഇടപെടണം..മലയരയര്‍ അവരുടെ ആചാരങ്ങള്‍ പ്രഖ്യാപിക്കണം...അത് കേരളത്തിലെ പല ക്ഷേത്രങ്ങളിലും ആവര്‍ത്തിക്കണം...അതു മാത്രമാണ് ചാതുര്‍ വര്‍ണ്യത്തെ തോല്‍പിക്കാനുള്ള വഴി....അതിന്റെ പിതൃത്വം ആര്‍ക്കും അവകാശപ്പെട്ടതാവില്ല...പ്രതിഷേധം എന്ന മണ്ടത്തരം കാണിച്ചവര്‍ക്ക് ഒഴികെ....ഇത്തരം ബ്രാഹ്മണ പൌരോഹിത്യ കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ സ്ത്രീകളേക്കൂടി കേറ്റിവിടാന്‍ ആക്രാന്തം കാണിച്ച cpim കാര്‍ക്കോ യുക്തിവാദികള്‍ക്കോ അതിനായി ഇത്രയും കാലം ഒന്നും ചെയ്യാനായില്ല..(പണ്ടത്തെ സമരചരിത്ര ഗീര്‍വാണങ്ങളുമായി ഇതിനടിയിലേക്ക് ആരും വരണ്ട)...
from mangalam.com https://ift.tt/2O4wpm6
via IFTTT
No comments:
Post a Comment