എൻ.ഡി.എ.യുടെ ശബരിമല സംരക്ഷണയാത്ര ഇന്നുമുതൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

എൻ.ഡി.എ.യുടെ ശബരിമല സംരക്ഷണയാത്ര ഇന്നുമുതൽ

പന്തളം: എൻ.ഡി.എ. നടത്തുന്ന ശബരിമല സംരക്ഷണയാത്ര ബുധനാഴ്ച പന്തളത്തുനിന്ന് പുറപ്പെടും. 15-ന് സെക്രട്ടേറിയറ്റ് നടയിലാണ് സമാപനം. രാവിലെ 10-ന് പന്തളം മണികണ്ഠനാൽത്തറയിൽനിന്ന് ആരംഭിക്കുന്ന യാത്ര ആദ്യദിവസം അടൂരിൽ സമാപിക്കും. 11-ന് നൂറനാട് പടനിലത്തുനിന്ന് പുറപ്പെടും. കായംകുളത്ത് സമാപിക്കും. 12-ന് ചവറയിൽനിന്ന്‌ തുടങ്ങി കൊല്ലത്ത് സമാപിക്കും. 13-ന് കൊല്ലത്തുനിന്ന്‌ കൊട്ടിയത്തേക്കാണ് യാത്ര. 14-ന് ആറ്റിങ്ങലിൽനിന്ന് തുടങ്ങി കഴക്കൂട്ടത്ത് സമാപിക്കും. 15-ന് കഴക്കൂട്ടത്തുനിന്ന് സെക്രട്ടേറിയറ്റ് നടയിലെത്തി സമാപിക്കും.എൻ.ഡി.എ. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പന്തളം കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ, തിരുവാഭരണ പേടകവാഹകസംഘം ഗുരുസ്വാമിമാർ, തലപ്പാറ മൂപ്പൻ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ യാത്ര നയിക്കും. പന്തളത്തുനടന്ന ആലോചനായോഗത്തിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, കെ.സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം.ഗണേശ്, സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി, പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി പി.സുധീർ, ബി.ജെ.പി.യുടെയും യുവമോർച്ചയുടെയും പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2NylVeq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages