പനാജി: ഗോവന്‍ എംഎല്‍എയുടെ മകന്‍ ഓടിച്ച ബിഎംഡബ്ല്യു കാര്‍ ഇടിച്ച് 20 കാരിക്ക് ദാരുണാന്ത്യം. പനാജിയിലെ ബെല്‍ഗാവിലാണ് സംഭവം. ഗോവയിലെ അല്‍ദോന എംഎല്‍എ ആയ ഗ്ലെന്‍ ടിക്ലോയുടെ മകന്റെ ആഡംബര കാറാണ് സഹോദരിമാരെ ഇടിച്ചിട്ടത്. തമ്രീന്‍ ഖാലിദ് ബിസ്പി എന്ന പെണ്‍കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയുടെ സഹോദരി തെഹ്നിയത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ഗാന്ധി നഗറിനടുത്ത് തമ്രീനും സഹോദരി തെഹ്നിയും റോഡ് മുറിച്ച് കടക്കവേ അമിത വേഗതയില്‍ എത്തിയ കൈലിന്റെ കാര്‍ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അമിത വേഗതയെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിടുകയും സഹോദരിമാരെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തമ്രീന്‍ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു സഹോദരി തെഹ്നിനയെ ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
[IMG]
സംഭവത്തില്‍ പ്രതീഷേധിച്ച് നാട്ടുകാര്‍ എംഎല്‍എയുടെ മകന്റെ കാര്‍ അടിച്ചു തകര്‍ക്കുകയും കാര്‍ കത്തിക്കുകയും ചെയ്തു. ഒപ്പം 15 മിനിറ്റോളം ദേശീയ പാതയില്‍ ഗതാഗതം നാട്ടുകാര്‍ തടസ്സപ്പെടുത്തുകയും ചെയ്തു. ശേഷം 25 കാരനായ കൈലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം കൈയിലിനെതിരെ മനഃപൂര്‍വ്വമല്ലാത്ത് നരഹത്യയ്ക്ക് കേസെടുത്തതായും പോലീസ് അറിയിച്ചു.
from mangalam.com https://ift.tt/2y8wHmK
via IFTTT
No comments:
Post a Comment