കണ്ണൂർ വിമാനത്താവളം: സർവീസ് തുടങ്ങുന്നത് മൂന്നു കമ്പനികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

കണ്ണൂർ വിമാനത്താവളം: സർവീസ് തുടങ്ങുന്നത് മൂന്നു കമ്പനികൾ

കണ്ണൂർ: ഡിസംബർ ഒൻപതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂർ വിമാനത്താവളത്തിൽനിന്ന് തുടക്കത്തിൽ മൂന്ന് വിമാനക്കമ്പനികളാകും സർവീസ് നടത്തുക. എയർഇന്ത്യ എക്സ്പ്രസിനു പുറമെ ഇൻഡിഗോ, ഗോഎയർ എന്നിവയാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുക. താമസിയാതെ സ്പൈസ് ജെറ്റും സർവീസ് നടത്തുമെന്ന് കിയാൽ എം.ഡി. വി.തുളസീദാസ് പറഞ്ഞു. ചൊവ്വാഴ്ച കണ്ണൂർ വിമാനത്താവളം സന്ദർശിച്ച വിവിധ ആഭ്യന്തര, വിദേശ വിമാനക്കമ്പനികളുടെയും എയർലൈൻ, എയർപോർട്ട് സർവീസ് ഏജൻസികളുടെയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് മേഖലയിലേക്കായിരിക്കും ആദ്യം സർവീസ് നടത്തുക. എയർഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയർ, ഇൻഡിഗോ, ഗോഎയർ എന്നീ കമ്പനികൾക്കു പുറമെ വിദേശകമ്പനികളായ ഫ്ളൈ ദുബായ്, എയർഅറേബ്യ, ഒമാൻ എയർ, ഖത്തർഎയർ, ഗൾഫ് എയർ എന്നീ കമ്പനികളുടെ പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കണ്ണൂരിൽ മികച്ച ഹോട്ടലുകൾ കുറവാണെന്ന കാര്യം ചർച്ചയിൽ പങ്കെടുത്ത വിവിധ എയർലൈൻസ് പ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തി. കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ ആധുനികസൗകര്യമുള്ള ഹോട്ടലുകൾ വരേണ്ടതുണ്ട്. വിമാനത്താവളത്തിനു സമീപം സെവൻ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ നടത്താൻ ടെൻഡർ വിളിച്ചിട്ടുണ്ടെന്ന് എം.ഡി. പറഞ്ഞു. ബജറ്റ് ഹോട്ടലും സ്ഥാപിക്കും. ഇതിനായി ഭൂമി വിട്ടുകൊടുക്കും. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന ചൊവ്വാഴ്ച കഴിഞ്ഞു. സുരക്ഷയുടെ ഭാഗമായി സി.ഐ.എസ്.എഫ്. സംഘത്തെയും നിയോഗിച്ചു. ഒക്ടോബർ 17-ന് ഔപചാരികമായി അവർ ജോലിതുടങ്ങും. മാറ്റംവരുത്തിയ നിലയിൽ ഉഡാൻ സർവീസ് കൊണ്ടുവരും. ഏതു റൂട്ടിലും ഉഡാൻ സർവീസ് നടത്താൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. വരുന്നത് ഓട്ടോമാറ്റിക് ബാഗേജ് സംവിധാനം രാജ്യത്ത് ആദ്യമായി ആധുനിക ഓട്ടോമാറ്റിക് ബാഗേജ് സംവിധാനമാകും കണ്ണൂർ വിമാനത്താവളത്തിൽ ഉണ്ടാവുക. വെൻഡർലാൻഡെ എന്ന കമ്പനിയുമായി ഇക്കാര്യം ചർച്ചചെയ്തു. പി.എൻ.ആർ. നമ്പർ നൽകിയാൽ സ്വയം പരിശോധന നടത്തി ബോർഡിങ് പാസ് പ്രിന്റ് ചെയ്യുന്ന സൗകര്യമാണ് യാത്രക്കാർക്ക് ലഭിക്കുക. വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സ് പണിയാൻ കരാർ കൊടുത്തു. എ.ടി.എസ്.എൽ. കമ്പനിയാണ് കാർഗോ കോംപ്ലക്സ് ഒരുക്കുക.- വി.തുളസീദാസ്,എം.ഡി., കിയാൽ, വിമാനത്താവളം സന്ദർശിക്കാം പൊതുജനങ്ങൾക്ക് വിമാനത്താവളം സന്ദർശിക്കാൻ ബുധനാഴ്ച മുതൽ വീണ്ടും അനുമതി നൽകും. ജനത്തിരക്ക് നിയന്ത്രണാതീതമായ സാഹചര്യത്തിൽ കർശനനിയന്ത്രണങ്ങളോടെയാണ് സന്ദർശകരെ അനുവദിക്കുക. ബുധൻ, വ്യാഴം ദിവസങ്ങളിൽ മട്ടന്നൂർ നഗരസഭ, കീഴല്ലൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ താമസക്കാർക്കും വെള്ളിയാഴ്ച സ്കൂൾവിദ്യാർഥികൾക്കും മാത്രമാണ് പ്രവേശനം. സന്ദർശകർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കരുതണം. 13, 14 തീയതികളിൽ വിമാനത്താവളത്തിന്റെ ഓഹരി ഉടമകൾക്കും പ്രവേശനമനുവദിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2OOsYV7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages