നികത്തിയ സ്ഥലത്ത് 1300 ചതുരശ്രയടി വരെയുള്ള വീടുവെയ്ക്കാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

നികത്തിയ സ്ഥലത്ത് 1300 ചതുരശ്രയടി വരെയുള്ള വീടുവെയ്ക്കാം

നെൽവയൽ സംരക്ഷണനിയമത്തിന് ചട്ടങ്ങൾക്ക് റവന്യൂ വകുപ്പ് രൂപം നൽകി. 2008-നുമുമ്പ് നികത്തിയ നിലങ്ങളിൽ അഞ്ചു സെന്റിൽ 400 ചതുരശ്രയടി വിസ്തൃതിയിൽ കെട്ടിടവും 10 സെന്റിൽ 1300 ചതുരശ്രയടി വരെ വിസ്തൃതിയിൽ വീടും നിർമിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി മതിയാകും. നെൽവയൽ സംരക്ഷണ നിയമത്തിൽനിന്ന് കൂടുതൽ സ്ഥലം ഒഴിവാക്കിയെടുക്കുന്നതിനും കൂടുതൽ വലിയ കെട്ടിടം നിർമിക്കുന്നതിനും സ്ഥലത്തിന്റെ ന്യായവിലയുടെ നിശ്ചിത ശതമാനം തുക അടയ്ക്കണം. നികത്തിയ നിലം സാധൂകരിക്കുന്നതിന് മൂലനിയമത്തിൽ വരുത്തിയ ഭേദഗതിക്കനുസരിച്ച് തയ്യാറാക്കിയ കരടുചട്ടം നിയമവകുപ്പിന്റെ അംഗീകാരത്തിന് സമർപ്പിച്ചു. അംഗീകാരം കിട്ടുന്ന മുറയ്ക്ക് റവന്യൂ വകുപ്പ് വിജ്ഞാപനം ചെയ്യും. 2008-ലാണ് നെൽവയൽ സരക്ഷണനിയമം നിയമസഭ പാസാക്കിയത്. അതിനുമുമ്പ് നികത്തിയ സ്ഥലങ്ങളേ സാധൂകരിക്കാനാകൂ. നിലമെന്ന നിലയിൽ ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലവുമായിരിക്കണം. സാധൂകരിച്ച സ്ഥലത്ത് വീടുതന്നെ പണിയണമെന്നില്ല. അഞ്ചു സെന്റിൽ കടമുറി പണിയാം. പത്തു സെന്റ് വരെ സാധൂകരിക്കുന്നതിന് പണം ഈടാക്കില്ല. ഇതിൽ കൂടുതലുള്ള സ്ഥലത്ത് 1300 ചുരശ്രയടി വരെയുള്ള കെട്ടിടം നിർമിക്കാനും ഫീസ് വേണ്ട. എന്നാൽ, ഇതിനായി പ്രത്യേകം സ്ഥലം വേർതിരിച്ച് അനുമതി വാങ്ങണം. ആർ.ഡി.ഒ.യ്ക്കാണ് അപേക്ഷ നൽകേണ്ടത്. നിയമപ്രകാരമുള്ള പരിശോധനകൾ ആർ.ഡി.ഒ. വില്ലേജ് ഓഫീസർ വഴി നടത്തിയ ശേഷമേ അനുമതി നൽകൂ. പത്തു സെന്റിൽ കൂടുതൽ സ്ഥലമുണ്ടെങ്കിൽ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന ജലസംരക്ഷണ വ്യവസ്ഥകൾ പാലിച്ചിരിക്കണം. 2008-ന് മുമ്പ് നികത്തപ്പെട്ട സ്ഥലങ്ങളിൽ ഇതിനകം കെട്ടിടം നിർമിച്ചവരുണ്ട്. ഇത്തരം കേസുകളിൽ ഈ സ്ഥലവും കെട്ടിടവും സാധൂകരിക്കപ്പെട്ട് കിട്ടുന്നതിനും അപേക്ഷ നൽകാം. ചട്ടമനുസരിച്ചുള്ള വ്യവസ്ഥകൾ പാലിച്ചിരിക്കണം. നികത്തിയ സ്ഥലം സാധൂകരിക്കാനുള്ള വ്യവസ്ഥ * അഞ്ചു സെന്റ് വരെ: 400 ചതുരശ്രയടി കെട്ടിടം നിർമിക്കാം. ഫീസ് വേണ്ട. തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാം * 10 സെന്റ് വരെ: 1300 ചതുരശ്രയടി വരെയുള്ള വീട് നിർമിക്കാം. ഫീസ് വേണ്ട. തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാം * 10 സെന്റിൽ കൂടുതൽ: 10 സെന്റ് വരെയുള്ള സ്ഥലത്ത് 1300 ചതുരശ്രയടി കെട്ടിടം നിർമിക്കാം. അതിന് ഫീസ് വേണ്ട. ആർ.ഡി.ഒ.യ്ക്ക് അപേക്ഷ നൽകണം. ആകെ സ്ഥലത്തിന്റെ 10 ശതമാനം ജലസംരക്ഷണത്തിനായി ഉപയോഗിക്കണം. കൃഷിനാശമുണ്ടാകരുത്, നീരൊഴുക്ക് തടയരുത് എന്നീ വ്യവസ്ഥകളും ബാധകം. * 50 സെന്റ് വരെ: സ്ഥലം നികത്തിയതിന് സ്ഥലത്തിന്റെ ന്യായവിലയുടെ 10 ശതമാനം പഞ്ചായത്ത് പ്രദേശത്തും 20 ശതമാനം നഗരസഭയിലും 30 ശതമാനം കോർപ്പറേഷനിലും ഫീസായി നൽകണം. * 50 സെന്റിനു മുകളിൽ: സാധൂകരണത്തിന് പഞ്ചായത്തിൽ 20, നഗരസഭയിൽ 30, കോർപ്പറേഷനിൽ 40 ശതമാനം എന്നിങ്ങനെ സ്ഥലത്തിന്റെ ന്യായവിലയെ അടിസ്ഥാനമാക്കി നൽകണം. * ഒരേക്കറിനു മുകളിൽ: സാധൂകരണത്തിന് പഞ്ചായത്തിൽ 30, മുനിസിപ്പാലിറ്റിയിൽ 40, കോർപ്പറേഷനിൽ 50 ശതമാനം എന്നിങ്ങനെ സ്ഥലത്തിന്റെ ന്യായവിലയെ അടിസ്ഥാനമാക്കി നൽകണം * 3000 ചതുരശ്രയടിക്ക് മുകളിലുള്ള കെട്ടിടം: മേൽപ്പറഞ്ഞ ഫീസിനു പുറമേ ഒരു ചതുരശ്രയടിക്ക് 100 രൂപ നിരക്കിൽ അധികമായി ഈടാക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2pH2Qxg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages