ഗൾഫിലേക്കുള്ള തിരക്ക് കുറഞ്ഞിട്ടും നിരക്ക് കുറയ്ക്കാതെ വിമാന കമ്പനികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

ഗൾഫിലേക്കുള്ള തിരക്ക് കുറഞ്ഞിട്ടും നിരക്ക് കുറയ്ക്കാതെ വിമാന കമ്പനികൾ

നെടുമ്പാശ്ശേരി:അവധിക്കാലം കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് കഴിഞ്ഞിട്ടും ഇക്കുറി ടിക്കറ്റ് നിരക്കിൽ സാധാരണ ഉണ്ടാകാറുള്ള കുറവ് വന്നിട്ടില്ല. ഒക്ടോബർ, നവംബർ മാസങ്ങളിൽ പൊതുവെ നിരക്ക്കുറവായിരിക്കും. യാത്രക്കാർ പൊതുവെ കുറവായതിനാലാണിത്. ഈ മാസങ്ങളിൽ 5,000 രൂപയ്ക്ക് ദുബായിലേക്കും ഷാർജയിലേക്കും മറ്റും യാത്ര ചെയ്യാമായിരുന്നു. ഇക്കുറി സ്ഥിതി മാറി. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലേക്ക് ഇപ്പോൾ കൊച്ചിയിൽനിന്നുള്ള നിരക്ക്9,000 മുതൽ 10,000 രൂപ വരെയാണ്. സൗദി അറേബ്യയിലേക്ക് 19,000 മുതൽ 20,000 രൂപ വരെ നൽകണം. കുവൈറ്റിലേക്കും 16,000 രൂപ മുതൽ 19,000 രൂപ വരെ നിരക്കുണ്ട്. ഒക്ടോബറിൽ സാധാരണ ഉണ്ടാകുന്നതിന്റെ ഇരട്ടി നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്. യൂറോപ്പ്, അമേരിക്ക, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലേക്കും നിരക്ക്കൂടുതലാണ്. രൂപയുടെ മൂല്യം കുറഞ്ഞതാണ് ടിക്കറ്റ് നിരക്ക് കൂടി തന്നെ നിൽക്കാൻ കാരണമെന്നാണ് വിമാന കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. രൂപയുടെ മൂല്യം താഴ്ന്നുനിൽക്കുന്നതിനാൽ ടിക്കറ്റ് നിരക്ക്കുറച്ചാൽ വിദേശ വിമാന കമ്പനികൾക്ക് നഷ്ടം ഉണ്ടാകും. ഇതാണ് നിരക്ക് കുറയ്ക്കാൻ കമ്പനികൾ മടി കാണിക്കുന്നത്. അവധിക്കാലം കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങിപ്പോകുന്ന സമയമായതിനാൽ സെപ്റ്റംബർ പകുതി വരെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പ്രളയത്തെ തുടർന്ന് കൊച്ചി വിമാനത്താവളം ഓഗസ്റ്റ് 15 മുതൽ 29 വരെ അടച്ചിടേണ്ടി വന്നത് ഗൾഫിലേക്കുള്ള തിരക്ക്് കൂട്ടിയിരുന്നു. ഗൾഫിലേക്ക് ടിക്കറ്റിന് 40,000 മുതൽ 60,000 രൂപ വരെ നൽകണമായിരുന്നു. എന്നാൽ, സെപ്റ്റംബർ പകുതിയോടെ തിരക്ക്കുറഞ്ഞു. നിലവിൽ ഗൾഫിലേക്ക് പറക്കുന്ന വിമാനങ്ങളിൽ സീറ്റ്ബാക്കിയുണ്ടായിട്ടും നിരക്ക് കുറയ്ക്കാൻ വിമാന കമ്പനികൾ തയ്യാറാകുന്നില്ല. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ പൊതുവെ വിമാന കമ്പനികളുടെ കൊയ്ത്തുകാലമാണ്. വിമാന കമ്പനികൾ പല സ്ലാബുകളായി തിരിച്ചാണ് ടിക്കറ്റ്വിറ്റഴിക്കുന്നത്. തിരക്ക്കൂടുമ്പോൾ ഉയർന്ന സ്ലാബിലുള്ള ടിക്കറ്റ് മാത്രമേ അവർ വിറ്റഴിക്കൂ. എങ്ങനെയും ടിക്കറ്റ്തരപ്പെടുത്തണമെന്നതിനാൽ കൂടുതൽ തുക നൽകിയും യാത്രക്കാർ ടിക്കറ്റ്എടുക്കും. യാത്രക്കാരുടെ ഈ നിസ്സഹായാവസ്ഥയെ വിമാന കമ്പനികൾ ചൂഷണം ചെയ്യാറാണ് പതിവ്.


from mathrubhumi.latestnews.rssfeed https://ift.tt/2C4ipX0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages