പത്തനംതിട്ട: സുപ്രീം കോടതി വിധിയുടെ മറവില്‍ വിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ കെ. മുരളീധരന്‍. ശബരിമല തന്ത്രിയുടെ ഏറ്റവും വലിയ കോടതി അയ്യപ്പനാണ്. തന്ത്രിയുടെ നിലപാടിനെ ബോര്‍ഡംഗം വിമര്‍ശ്ശിച്ചത് ശരിയായില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.
നേരത്തെ തന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കര്‍ദാസ് രംഗത്തുവന്നിരുന്നു. പോലീസ് വേഷത്തില്‍ യുവതിയെ കയറ്റിയ നടപടിക്കെതിരെയും അദ്ദേഹം വിമര്‍ശിച്ചു. യുവതിയെ കയറ്റിയേ തീരു എന്ന നിര്‍ബന്ധം സിപിഎമ്മിനുണ്ടായിരുന്നു. ഓറഞ്ചും പേരയ്ക്കയുമല്ല ഇരുമുടിക്കെട്ടില്‍ വയ്‌ക്കേണ്ടത്. രഹ്ന ഫാത്തിമ ഇരുമുടിക്കെട്ടിനെ അപമാനിച്ചുവെന്നും മുരളീധരന്‍ ആരോപിച്ചു.
യുവതീ പ്രവേശനത്തില്‍ ഇനി അയ്യപ്പന്‍ മാത്രമേ പ്രതിയാകാന്‍ ബാക്കിയൊള്ളുവെന്നും. മുഖ്യമന്ത്രി മതവിശ്വാസങ്ങളെ തകര്‍ക്കുന്നതിന് രണ്ട് മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിരിക്കുന്നത്. സ്ത്രീകളെ ശബരിമല കയറ്റുവാന്‍ കടകംപള്ളിയേയും സുന്നി സ്ത്രീകളെ കയറ്റുന്നതിന് കെ.ടി. ജലീലിനേയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും എംഎല്‍എ വിമര്‍ശിച്ചു.
from mangalam.com https://ift.tt/2pZgk7D
via IFTTT
No comments:
Post a Comment