രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; ആരോഗ്യനില മോശമാണെന്ന് ഭാര്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; ആരോഗ്യനില മോശമാണെന്ന് ഭാര്യ

പത്തനംതിട്ട: പമ്പയില്‍ പ്രതിഷേധ സമരത്തിന്റെ പേരില്‍ അറസ്റ്റിലായ അയ്യപ്പധര്‍മ്മ സേവാ സംഘം പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണനിക്കുന്നത് മാറ്റിവച്ചു. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റിയത്. ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചുവെങ്കിലും പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതോടെയാണ് മാറ്റിവയ്‌ക്കേണ്ടി വന്നത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. റാന്നി മജിസ്‌ട്രേറ്റ് അവധിയായതിനാലാണ് പത്തനംതിട്ട കോടതിയിലേക്ക് മാറ്റിയത്.

അതേസമയം, ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിന്റെ ആരോഗ്യനില മോശമാണെന്ന് ഭാര്യ ദീപ പ്രതികരിച്ചു. നടുവിന് പ്രശ്‌നമുണ്ടെന്നും ഈ നില തുടര്‍ന്നാല്‍ രാഹുലിനെ തിരുവനന്തപുരം ആശുപത്രിയിലേക്ക് മാറ്റേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും അവര്‍ പറഞ്ഞു.

നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബുധനഴ്ചയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ്.



from mangalam.com https://ift.tt/2R27Fg7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages