ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്ന് വിശ്വഹിന്ദുപരിഷത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്ന് വിശ്വഹിന്ദുപരിഷത്ത്

ന്യൂഡൽഹി: ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്ന് പരാമർശിച്ച് വിശ്വഹിന്ദു പരിഷത്ത്. ശബരിമലയിലെ പ്രശ്നങ്ങളെ ബാബ്റി മസ്ജിദ് സംഭവത്തോട് താരതമ്യപ്പെടുത്തി സിപിഎം നേതാവ് സീതാറാം യെച്ചൂരി സംസാരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു വിഎച്ച്പി. "സീതാറാം യെച്ചൂരി ശബരിമലയെ അയോധ്യാവിഷയത്തോട് ഉപമിച്ചത് വളരെ നന്നായി. കാരണം, ശരിയാണ്...ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണ്."വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. പാരമ്പര്യവും മതവിശ്വാസവും ആചാരങ്ങളും ലംഘിക്കാൻ ശ്രമിക്കുന്നതിലൂടെ സിപിഎമ്മിന്റെ തനിനിറമാണ് പുറത്തുവരുന്നത്. കേരളത്തിലെ കന്യാസ്ത്രീകൾ നേരിടുന്ന പീഡനങ്ങൾക്ക് നേരെയും തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഹിന്ദു നിയമനങ്ങൾക്കെതിരെയും സിപിഎം കണ്ണടയ്ക്കുകയാണ്. ശബരിമല ക്ഷേത്രത്തിന്റെ ആചാരം സംരക്ഷിക്കാൻ പോരാടുന്ന ഭക്തരോട് വിഎച്ച്പി നന്ദി അറിയിക്കുകയാണെന്നും വിനോദ് ബൻസാൽ പറഞ്ഞു. 1992ൽ ബാബ്റി മസ്ജിദ് തകർത്തതിന് സമാനമായതാണ് ശബരിമലയിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെന്നാണ് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്. കാവിവസ്ത്രവും കാവിക്കൊടികളുമായാണ് അന്നും അക്രമകാരികൾ എത്തിയതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. content highlights:Sabarimala temple South Indias Ayodhya, VHP, Sitaram Yechuri


from mathrubhumi.latestnews.rssfeed https://ift.tt/2q4cSIZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages