നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ ബി.ജെ.പി നേതാക്കളുടെ പ്രതിഷേധം; രാധാകൃഷ്ണനും പദ്മകുമാറുമടക്കം ആറു പേര്‍ കസ്റ്റഡിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ ബി.ജെ.പി നേതാക്കളുടെ പ്രതിഷേധം; രാധാകൃഷ്ണനും പദ്മകുമാറുമടക്കം ആറു പേര്‍ കസ്റ്റഡിയില്‍

പമ്പ: പോലീസിന്റെ നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ ബി.ജെ.പി നേതാക്കളുടെ പ്രതിഷേധം. എ.എന്‍ രാധാകൃഷ്ണ, ജെ.ആര്‍ പദ്മകുമാറിന്റെയും നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. ഇതേതുടര്‍ന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത നിലയ്ക്കല്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

ഭക്തര്‍ എന്ന നിലയിലാണ് ഇവര്‍ മുന്നു കാറുകളിലായി നിലയ്ക്കലില്‍ എത്തിയത്. ഇരുമുടിക്കെട്ടും ഇവരുടെ പക്കലുണ്ടായിരുന്നു. ഭക്തര്‍ എന്ന നിലയില്‍ എത്തിയതോടെയാണ് ഇവരെ നിലയ്ക്കലിലേക്ക് കടത്തിവിട്ടത്. എന്നാല്‍ നിലയ്ക്കലില്‍ എത്തി കാറില്‍ നിന്ന് ഇറങ്ങിയ ഇവര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി പമ്പയിലേക്ക് പോകുന്നതിന് പകരം റോഡില്‍ ഇരുന്ന് നാമജപവും ശരണംവിളികളും നടത്തി.

റോഡില്‍ കുത്തിയിരുന്ന് അവര്‍ നിരോധനാജ്ഞ ലംഘിക്കുന്നതായി അറിയിച്ചു. ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് എന്തുവില കൊടുത്തും തടയുമെന്നും ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഇവര്‍ വന്നത്. പോലീസിന്റെ ഡ്യുട്ടി മാറുന്ന സമയം കൂടിയായിരുന്നു ഇത്. ഇവര്‍ റോഡിലിരുന്ന് പ്രതിഷേധിക്കാന്‍ തുടങ്ങിയ ഉടന്‍തന്നെ പോലീസ് കണ്‍ട്രോള്‍ റുമിലുണ്ടായിരുന്ന പോലീസുകാര്‍ ഇവരെ കസ്റ്റഡിയില്‍ എടുത്ത് പോലീസ് വാഹനത്തിലേക്ക് മാറ്റി.



from mangalam.com https://ift.tt/2AjWlX2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages