വനിതാ അഭിഭാഷകയുമായി ഹോട്ടലിലെത്തി വെയ്റ്ററോട് തട്ടിക്കയറി; സബ് ഇന്‍സ്‌പെക്ടറെ ഹോട്ടലുടമയായ ബി.ജെ.പി കൗണ്‍സിലര്‍ അടിച്ച്‌വീഴ്ത്തി (വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

വനിതാ അഭിഭാഷകയുമായി ഹോട്ടലിലെത്തി വെയ്റ്ററോട് തട്ടിക്കയറി; സബ് ഇന്‍സ്‌പെക്ടറെ ഹോട്ടലുടമയായ ബി.ജെ.പി കൗണ്‍സിലര്‍ അടിച്ച്‌വീഴ്ത്തി (വീഡിയോ)

ലഖ്‌നൗ: വനിതാ അഭിഭാഷകയുമൊത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ എസ്.ഐ ഹോട്ടലിലെ വെയ്റ്ററോട് തട്ടിക്കയറി. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ അവിടേക്ക് എത്തിയ ഹോട്ടല്‍ ഉടമ കൂടിയായ ബി.ജെ.പി കൗണ്‍സിലര്‍ എസ്.ഐയ്ക്ക് കണക്കിന് കൊടുത്തു. അടിക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ എസ്.ഐ നിലത്തുവീണു.

ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച സംഭവം. ബി.ജെ.പി കൗണ്‍സിലര്‍ മനീഷ് ചൗധരി ആണ് എസ്.ഐയെ അടിച്ചത്. എസ്.ഐയെ ആക്രമിച്ച കേസില്‍ മനീഷിനെ പോലീസ് അറസ്റ്റു ചെയ്തു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതായിരുന്നു എസ്.ഐ വെയ്റ്റര്‍ക്കു നേരെ തട്ടിക്കയറിയത്.

എസ്.ഐയും മനീഷും തമ്മില്‍ രൂക്ഷമായ താക്കേറ്റം നടന്നിരുന്നു. അസഭ്യവാക്കുകളും ഇരുവരും പ്രയോഗിച്ചു. ഇതിനിടെ എസ്.ഐയുടെ കഴുത്തില്‍ മനീഷ് കുത്തിപ്പിടിക്കുകയും കവിളില്‍ ആഞ്ഞടിക്കുകയുമായിരുന്നു. നാലാമത്തെ അടിക്ക് എസ്.ഐ നിലത്ത് വീണു.

ഇതിനിടെ, എസ്.ഐയ്‌ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയും വെറുതെയിരുന്നില്ല. ഹോട്ടലിലെ മേശകളില്‍ ഇരുന്ന പാത്രങ്ങളും മറ്റും ഇവര്‍ ജീവനക്കാര്‍ക്ക് നേരെ വലിച്ചെറിയുന്നുണ്ടായിരുന്നു. ഇവരും ജീവനക്കാരുമായി അടികൂടുന്നതും ദൃശ്യങ്ങളിലുണ്ട്.



from mangalam.com https://ift.tt/2S3TkBm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages