പത്തനംതിട്ട: പമ്പയിൽ ബുധനാഴ്ച അറസ്റ്റിലായ അയ്യപ്പധർമ സേവാ സംഘം പ്രസിഡന്റ് രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റി. പോലീസ് റിപ്പോർട്ട് കിട്ടാത്തതിനാലാണ് ജാമ്യാപേക്ഷ മാറ്റിയത്.കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട രാഹുൽ കൊട്ടാരക്കര സബ്ജയിലിലാണ് ഇപ്പോഴുള്ളത്. ജയിലിൽ നിരാഹാര സമരത്തിലുള്ള രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ബന്ധുക്കൾകോടതിയെ അറിയിച്ചു. വൈദ്യ സഹായം നൽകുന്നതിനായി രാഹുലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഉടൻ തന്നെ മാറ്റിയേക്കും. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേർപ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘംചേരുക, ഉദ്യോഗസ്ഥരുടെ കർത്തവ്യനിർവഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിന്റെ പേരിൽ കേസെടുത്തിട്ടുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2yQmbjK
via
IFTTT
No comments:
Post a Comment