വയനാട് : വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ചതിനെത്തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവം ആളുമാറി നടന്ന കൊലപാതകം. മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയ മാനന്തവാടി സ്വദേശി സന്തോഷ് പിടിയിലായി. സുഹൃത്ത് സജിത് കുമാറിനെ കൊലപ്പെടുത്താനായിരുന്നു സന്തോഷ് മദ്യത്തില്‍വിഷം കലര്‍ത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദുരൂഹ സാഹചര്യത്തില്‍ രണ്ട് യുവാക്കളും 65 കാരനും മരിച്ചത്.
സംഭവത്തില്‍ ആദ്യം മരിച്ചത് 65 കാരനായ തിഗ്നായി ആയിരുന്നു. ഇയാളുടെ അരികിലേക്ക് മകള്‍ക്ക് വേണ്ടിയുള്ള പൂജയ്ക്കും ചരടു കെട്ടുന്നതിനുമായി എത്തിയ ആളായ സജിത് കൊണ്ടു വന്ന മദ്യം കഴിച്ചായിരുന്നു തിഗ്നായി മരണമടഞ്ഞത്. എന്നാല്‍ സജിത് കുമാറിനെ കൊല്ലാനായി സന്തോഷ് മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയിരുന്നു. ഈ വിവരം അറിയാതിരുന്ന സജിത്കുമാര്‍ തിഗ്നായിക്ക് മദ്യം നല്‍കുകയായിരുന്നു.
മദ്യം കഴിച്ചയുടന്‍ തിഗ്നായി കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞതെന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്. സംസ്ക്കാര ചടങ്ങിനിടയില്‍ തിഗ്നായി കഴിച്ച് ബാക്കി വെച്ചിരുന്ന മദ്യം കഴിച്ച് മകന്‍ പ്രമോദും (36) ബന്ധു പ്രസാദും (38) പിന്നീട് ഇവരും കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ പോകുകയുമായിരുന്നു. പിന്നീട് മദ്യം പരിശോധിച്ചതില്‍ നിന്നും അതില്‍ സയനൈഡ് കലര്‍ന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു. മാനന്തവാടി സ്വദേശിയായ സന്തോഷ് സ്വര്‍ണ പണിക്കാരനാണ്.
കുട്ടികള്‍ക്ക് മന്ത്രം ചൊല്ലി ചരട് ജപിച്ചു കെട്ടിക്കൊടുക്കുന്ന തിഗ്നായിക്ക് മന്ത്രവാദത്തിന് വരുന്നവര്‍ മദ്യം കൊണ്ടു വരണമെന്ന് നിര്‍ബ്ബന്ധമുണ്ട്. പിന്നീട് ഈ മദ്യം വീട്ടുകാരെല്ലാം ചേര്‍ന്ന് കുടിക്കുന്നതാണ് രീതി. മകള്‍ക്ക് വേണ്ടി മന്ത്രവാദം നടത്താന്‍ എത്തിയ സജിത് കുമാര്‍ ഞായറാഴ്ചയും ഒന്നാം തീയതിയും ഒക്ടോബര്‍ രണ്ടിനും ബീവറേജസ് അവധിയാണെന്ന് കണ്ടെത്തിയതോടെ മദ്യം വാങ്ങാന്‍ സന്തോഷിനെ ഏര്‍പ്പാടാക്കുകയായിരുന്നു. എവിടെ നിന്നോ മിലിട്ടറി ക്വാട്ടാ ഒപ്പിച്ചു കൊണ്ടു വന്നാണ് സന്തോഷ് അത് സജിത് കുമാറിന് നല്‍കിയത്. വിഷം ചേര്‍ത്ത വിവരം ആരുമറിഞ്ഞില്ല.
സന്തോഷിന് സജിത്തിനോട് കടുത്ത പകയുണ്ട്. നാലു വർഷം മുൻപ് മരിച്ച ഭാര്യ സഹോദരന്റെ ആത്മഹത്യാക്കുറിപ്പിൽ സജിത്തിന്റെ പേരുണ്ടായിരുന്നു. ഇതിന് പുറമേ കുറച്ചു കാലമായി ഭാര്യയുമായി അകന്നു കഴിയുകയാണ് സന്തോഷ്. അടുത്ത കാലത്തു തന്റെ ഭാര്യയുമായുള്ള സജിത്തിന്റെ സൗഹൃദവും സന്തോഷിൽ പക കൂട്ടിയെന്ന് പൊലീസ് പറയുന്നു. തുടർന്നാണ് സജിത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
സ്വര്‍ണ്ണപ്പണിക്കാരനായ സന്തോഷിന്റെ പക്കൽ പൊട്ടാസ്യം സയനൈഡ് ഉണ്ട്. ഇത് വിദേശ നിർമ്മിത മദ്യക്കുപ്പിയിൽ കലർത്തി നൽകുകയായിരുന്നു. സജിത് കുടിക്കുമെന്ന് കരുതിയാണ് നല്‍കിയതെങ്കിലും കുപ്പിയിൽ മാരക വിഷമാണെന്നറിയാതെ സജിത് തനിക്ക് കിട്ടിയ മദ്യം മന്ത്രവാദി തിക്കിനായിക്ക് കൊടുക്കുകയായിരുന്നു. സന്തോഷ് നശിപ്പിക്കാന്‍ ശ്രമിച്ച സയനൈഡിന്റെ കുപ്പിയും പോലീസ് കണ്ടെത്തി.
from mangalam.com https://ift.tt/2QCrTgu
via IFTTT
No comments:
Post a Comment