കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ബോധപൂര്‍വ ശ്രമം- മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ബോധപൂര്‍വ ശ്രമം- മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമം ബോധപൂർവം നടക്കുന്നതായി സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയകാലത്ത് ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് അതിനെ നേരിട്ടു. ഈ മനോഭാവത്തിന് കാരണം കേരളത്തിൽ ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളാണ്. ഈ പ്രസ്ഥാനങ്ങൾക്ക് മുമ്പുള്ള കാലം ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ചത്ര അധപ്പതിച്ച ദുരാചാരങ്ങൾ നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യാഥാസ്ഥിക ചിന്തകളെയെല്ലാം മറികടന്ന് നാടിന് മുന്നേറാൻ കഴിഞ്ഞത് ഇതിന്റെയെല്ലാം ഫലമായാണ്. നവോത്ഥാന പ്രസ്ഥാനങ്ങൾ സ്ത്രീകളുടെ ജീവിതത്തിലും ഇടപെട്ടിരുന്നു. എല്ലാ വിഭാഗത്തിലും പെട്ട സ്ത്രീകളുടെ ജീവിതത്തിൽ മാറ്റത്തിന്റെ കാറ്റുവീശി ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ കോടതിവിധിയേയും സർക്കാർ നിലപാടുകളേയും കാണേണ്ടത്. 1991ലെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിവിധി വന്നത് സർക്കാരിന്റെ ഏതെങ്കിലും ഇടപെടൽ മൂലമല്ല. ഇപ്പോഴത്തെ സുപ്രീം കോടതി വിധിക്ക് കാരണമായതും സംസ്ഥാന സർക്കാരിന്റെ ഇടപെടൽ മൂലമല്ല. 1991ലെ വിധിക്ക് കാരണം എസ് മഹേന്ദ്രേൻ എന്ന വ്യക്തി ഹൈക്കോടതി ജഡിജിക്കയച്ച കത്താണ് . കത്ത് പൊതുതാത്പര്യ ഹർജിയായി പരിഗണിച്ച കോടതി ശബരിമലയിൽ 10 നും 50 നും ഇടയിൽ സ്ത്രീകൾ കയറുന്നത് വിലക്കി ഉത്തരവിട്ടു. അല്ലാതെ ഈ വിഷയം കോടതിയിലെത്തിയത് എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകളല്ല കാരണമായത്. പിന്നീട് വന്ന സർക്കാരുകൾ വിധി നടപ്പിലാക്കി. കേസ് സുപ്രീം കോടതിയിലെത്തിയപ്പോഴാണ് സത്യവാങ്മൂലം നൽകാൻ സർക്കാർ നിർബന്ധിതരായത്. എല്ലാവർക്കും പ്രവേശനം വേണമെന്ന നയമാണ് സർക്കാരിനുള്ളത്. ആചാരവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യണമെന്ന നിലപാടാണ് 2007ലെ അച്യുതാനന്ദൻ സർക്കാർ കോടതിയെ അറിയിച്ചു. ഇങ്ങനെ സർക്കാരിന്റെ അഭിപ്രായം കേട്ടതിന് ശേഷമുള്ള വിധിയിൽ സർക്കാരിന് എങ്ങനെയാണ് പുനഃപരിശോധനാ ഹർജി നൽകാൻ സാധിക്കുക. ഏത് വിധിയായാലും നടപ്പാക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചതാണ്. വിധി വന്ന ദിവസം സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് മറിച്ച് പറയുന്നത് വിസ്മയാവഹമാണ്. സ്വാതന്ത്ര്യ സമര പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. അത് ഒന്നൊന്നായി കയൊഴിയുകയും കടുത്ത വർഗീയതയുമായി സമരസപ്പെടുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ആർഎസ്എസും ബിജെപിയുമല്ല തങ്ങളാണ് മുൻപന്തിയിലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവിനെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ആരാണ് നേതൃസ്ഥാനത്തെന്ന കാര്യത്തിലാണ് കോൺഗ്രസും സംഘപരിവാറും തമ്മിലുള്ള തർക്കം. ഈ സമീപനമാണ് കോൺഗ്രസിന്റ തകർച്ചയ്ക്കും ബിജെപിയുടെ വളർചയ്ക്കും ഇടയാക്കിയതെന്ന കാര്യം കോൺഗ്രസുകാർ മറക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2y6B8P0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages