തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ബ്രൂവറി, ഡിസ്റ്റിലറി ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമായിരിക്കും അനുമതി നല്‍കുക. യൂണിറ്റുകള്‍ അനുവദിച്ചതില്‍ വീഴ്ചവന്നിട്ടില്ലെന്നും ഉയര്‍ന്നുവരുന്ന വിവാദം ഒഴിവാക്കുന്നതിനാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്തിന് ആവശ്യമായ ബ്രൂവറി, ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ അനുവദിക്കണം. പുതുതായി നല്‍കുന്ന അപേക്ഷകളില്‍ തത്വത്തില്‍ അംഗീകാരം നല്‍കുന്നത് പരിഗണിക്കും. യു.ഡി.എഫ് സമരം കണ്ട് പിന്നോട്ടുപോകുന്നതല്ലെന്നും അനുമതി നല്‍കിയതില്‍ രേഖകള്‍ എല്ലാം പരിശോധിച്ചാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ അനുമതി റദ്ദാക്കാനുള്ള കാരണം വ്യക്തമായി പറയാനും മുഖ്യമന്ത്രി തയ്യാറായില്ല. പ്രളയാനന്തരം വലിയ ഐക്യത്തോടെയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. ആ ഐക്യം തകര്‍ക്കുന്ന യാതൊന്നും പാടില്ലെന്ന ചിന്തയാണ് തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ബ്രൂവറി അനുവദിച്ചതില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളില്‍ അദ്ദേഹത്തിനു തന്നെ പിന്നാക്കം പോകേണ്ടിവന്നു. എ.കെ ആന്റണിയുടെ കാലത്തും സംസ്ഥാനത്ത് ബ്രൂവറിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബ്രൂവറിയില്‍ യു.ഡി.എഫ് പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നടത്തിയ അഴിമതി അന്വേഷിക്കണമെന്നും എക്‌സൈസ്മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഒക്‌ടോബര്‍ 11 ന് കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് ധര്‍ണ നടത്താന്‍ തീരുമനിച്ചിരുന്നു. കണ്ണൂരില്‍ 10നും കാസര്‍ഗോഡ് 12നും ധര്‍ണ്ണ നിശ്ചയിച്ചിരുന്നു. 23ന് ജില്ലാ കലക്ടറേറ്റുകളിലും സെക്രട്ടേറിയറ്റിലും കൂട്ട ധര്‍ണ്ണ നടത്തുമെന്ന് യു.ഡി.എഫ് യോഗത്തിനു ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.
from mangalam.com https://ift.tt/2IHverz
via IFTTT
No comments:
Post a Comment