ശബരിമല വിഷയം; നിരോധനാജ്ഞ ലംഘിച്ച് യുവമോര്‍ച്ച; ഹര്‍ത്താലില്‍ പലയിടത്തും അക്രമം, ഭക്തര്‍ ഉള്‍പ്പെടെ വലഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

ശബരിമല വിഷയം; നിരോധനാജ്ഞ ലംഘിച്ച് യുവമോര്‍ച്ച; ഹര്‍ത്താലില്‍ പലയിടത്തും അക്രമം, ഭക്തര്‍ ഉള്‍പ്പെടെ വലഞ്ഞു

പത്തനംതിട്ട: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സന്നിധാനത്തേക്ക് ഒരു യുവതിയെ പോലും പ്രവേശിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് പ്രതിഷേധകര്‍. പമ്പ മുതല്‍ സന്നിധാനം വരെ തങ്ങളുടെ പ്രവര്‍ത്തകര്‍ ഉണ്ടെന്നാണ് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞത്. നിലയ്ക്കലില്‍ നിരോധഘനാജ്ഞ ലംഘിച്ച യുവമോര്‍ച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. ഇതിനിടെ നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു യുവതിയെ പോലും മലചവിട്ടാന്‍ അനുവദിക്കില്ലെന്നും പമ്പമുതല്‍ സന്നിധാനം വരെ തങ്ങളുടെ പ്രവര്‍ത്തകര്‍ ഉണ്ടെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ അര്‍ധരാത്രി 12 മണിമുതല്‍ ഇനന് അര്‍ധരാത്രി 12 മണിവരെ ശബരിമല കര്‍ണിസേനയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ഹര്‍ത്താലിന് ബിജെപി പിന്തുണയുമുണ്ട്. അതേസമയം പലയിടങ്ങളിലും ഹര്‍ത്താല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് മൂന്നിടങ്ങളിലും മലപ്പുറത്ത് ചമ്രവട്ടത്തും അക്രമണം ഉണ്ടായി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. അതേസമയം കൊച്ചിയിലും തിരുവനന്ത പുരത്തും കോട്ടയത്തും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്.

നിലയ്ക്കലില്‍ നിരോധനാജ്ഞ യുവമോര്‍ച്ച ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രകാശ് ബാബു ഉള്‍പ്പെടെയുള്ളവര്‍ നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. നിലയ്ക്കലും പമ്പയിലും തങ്ങളുടെ നിരവധി പ്രവര്‍ത്തകരുടെണ്ടെന്നും ഇനിയും നിരോധനാജ്ഞ ലംഘിക്കുമെന്നും പ്രകാശന്‍ പറഞ്ഞു.

ഒരു യുവതിയേയും ക്ഷേത്രത്തിനകത്തേക്ക് കയറ്റിവിടില്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. ഇന്നും നാളെയും ശബരിമലയില്‍ പ്രതിഷേധവുമായി യുവമോര്‍ച്ച ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടിയാണെന്നും യുവമോര്‍ച്ച ആരോപിച്ചു.

അതേസമയം സന്നിധാനത്ത് റിപ്പോര്‍ട്ടിംഗിന് പോയ മാധ്യമപ്രവര്‍ത്തകയെ പ്രതിഷേധകര്‍ തടഞ്ഞിരുന്നു. ന്യൂയോര്‍ക് ടൈംസ് ഡല്‍ഹി റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെയാണ് മരക്കൂട്ടത്ത് വെച്ച് പ്രതിഷേധകര്‍ തടഞ്ഞത്. പോലീസ് സംരക്ഷണയിലായിരുന്നെങ്കിലും മതവികാരം വൃണപ്പെടുത്തി മുന്നോട്ട് പോകാനില്ലെന്ന് മാധ്യമപ്രവര്‍ത്തക വ്യക്തമാക്കുകയും സുഹാസിനി മല തിരിച്ചിറങ്ങുകയായിരുന്നു. അതേസമയം തനിക്കെതിരെ കല്ലേറും അതിക്രമവും ഉണ്ടായെന്ന് സുഹാസിനി പോലീസില്‍ പരാതി നല്‍കി.



from mangalam.com https://ift.tt/2EuTj6E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages