ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

ദസൂയ (പഞ്ചാബ്): പഞ്ചാബിലെ ജലന്ധറിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വൈദികൻ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. അച്ചന്റെ സഹോദരനും മറ്റ് ബന്ധുക്കളും അമൃത്സറിലെത്തി. അവർ ഉടൻ ദസൂയയിലെത്തും. മരണത്തിൽ അസ്വഭാവികതയുണ്ടെന്നും ബന്ധുക്കളെത്തിയ ശേഷം മാത്രമെ പോസ്റ്റ്മോർട്ടം ചെയ്യാൻ പാടുള്ളുവെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു ഇന്നലെയാണ് ജലന്ധർ രൂപതയിലെ വൈദികനും ചേർത്തല പള്ളിപ്പുറം സ്വദേശിയുമായ ഫാ. കുര്യാക്കോസ് കാട്ടുതറ(62)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചാബ് ഹോഷിയാർപുർ ജില്ലയിലെ ദസൂഹയിലുള്ള പള്ളിമുറിയിൽ തിങ്കളാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരങ്ങൾ രംഗത്തെത്തിയിരുന്നു. ജീവന് ഭീഷണിയുണ്ടായിരുന്നെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി ഇളയ സഹോദരൻ ജോസ് കുര്യൻ മുഖ്യമന്ത്രിക്കും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ബിഷപ്പിനെതിരേ സാക്ഷിപറഞ്ഞപ്പോൾമുതൽ സുരക്ഷയെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും ഹൃദയസ്തംഭനമാണ് മരണകാരണമെന്നുമാണ് ജലന്ധർ രൂപതയുടെ വിശദീകരണം. രണ്ടാഴ്ചമുമ്പാണ് കുര്യാക്കോസിനെ ദസൂഹയിലെ പള്ളിയിലേക്ക് മാറ്റിയത്. പള്ളിയോട് ചേർന്നുതന്നെയാണ് അദ്ദേഹം താമസിച്ചിരുന്നത്. ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം മുറിയിലേക്കുപോയ അദ്ദേഹം പിന്നീട് പുറത്തേക്ക് വന്നിരുന്നില്ല. തിങ്കളാഴ്ച രാവിലെ കുർബാനയ്ക്ക് കാണാതായപ്പോൾ ജോലിക്കാരൻ വന്ന് വിളിച്ചിട്ടും മുറി തുറന്നില്ല. പിന്നീട് മറ്റുള്ളവരെത്തി മുറിയുടെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ദസൂഹയിലെ ആശുപത്രിയിലാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2S8oZkV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages