റായ്പുർ: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സമ്മർദ്ദത്തിലാക്കാൻ പുതിയ തന്ത്രവുമായി കോൺഗ്രസ്. മുഖ്യമന്ത്രി രമൺസിങ്ങിന്റെ മണ്ഡലമായ രാജ്നന്ദ്ഗാവിൽ അദ്ദേഹത്തിനെതിരെ അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ മരുമകളെ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. വാജ്പേയിയുടെ മരുമകളും മുൻ ലോകസഭാംഗവുമായ കരുണ ശുക്ളയെയാണ് രമൺ സിങ്ങിനെതിരെ കോൺഗ്രസ് കളത്തിലിറക്കുന്നത്. ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലേക്കുള്ള സ്ഥാനാർഥി പട്ടികയിലാണ് കരുണ ശുക്ലയുടെ പേരുള്ളത്. ജാനിർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 14-ാം ലോക്സഭയിൽ കരുണ അംഗമായിരുന്നു. അന്ന് ബിജെപി ടിക്കറ്റിലാണ് ഇവർ വിജയിച്ചത്. പിന്നീട് 2009ൽ കോർബ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെട്ടു. തുടർന്ന് 2014 ലാണ് കരുണ കോൺഗ്രസ് അംഗമാകുന്നത്. 2014 ൽ ലോക്സഭയിലേക്ക് ബിലാസ്പുർ മണ്ഡലത്തിൽസ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർഥിയായ ലാഖൻ ലാൽ സാഹുവിനോട് പരാജയപ്പെട്ടു. തിങ്കളാഴ്ചയാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. രമൺ സിങ്ങിനെതിരെ മുൻ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന അജിത് ജോഗി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി. ഇതോടെ കരുണ ശുക്ലയും രമൺസിങ്ങും തമ്മിലാകും മത്സരം. അജിത് ജോഗ് പിന്മാറിയ സാഹചര്യത്തിൽ രമൺസിങ്ങിന് വിജയം അനായാസമാകില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. എന്നാൽ രമൺസിങ്ങിന്റെ ജനപ്രീതിയിൽ ഇടിവ് വന്നിട്ടില്ലെന്നും അദ്ദേഹം മണ്ഡലത്തിലെ ജനങ്ങൾക്ക് ഇപ്പോഴും സ്വീകാര്യനാണെന്നും ബിജെപി പറയുന്നു. Content Highlights: Chathisgarh Election, Raman Singh, Karuna Shukla, Congress, BJP, A.B Vajpayee
from mathrubhumi.latestnews.rssfeed https://ift.tt/2PPbqoU
via
IFTTT
No comments:
Post a Comment