മുംബൈ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി;ആറു മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

മുംബൈ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി;ആറു മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല

മുംബൈ: ഇരു റൺവേകളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്ച്ച രാവിലെ 11 മണി മുതൽ ആറ് മണിക്കൂർ നേരത്തേക്ക് മുംബൈ വിമാനത്താവളത്തിൽ വിമാന സർവീസുകൾ ഉണ്ടാവില്ല. രാജ്യത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളം ആറ്മണിക്കൂറോളം നിശ്ചലമാകുന്നത് നിരവധി ദേശീയ അന്തർദേശിയ വിമാന സർവീസുകളെ ബാധിക്കും. ഒരു ദിവസം ശരാശരി ആയിരത്തോളം വിമാന സർവീസുകൾ മുംബൈ വിമാനത്താവളത്തിൽ ഉണ്ടാകാറുണ്ട്. ഈ ആറ് മണിക്കൂർ സമയത്ത് മാത്രം മുന്നൂറോളം വിമാനങ്ങൾ ചാർട്ട് ചെയ്തിരുന്നു. പല അന്താരാഷ്ട്ര സർവീസുകളുടെയും കണക്ഷൻ പോയന്റ് കൂടിയാണ് മുംബൈ വിമാനത്താവളം. പ്രധാന റൺവേയിൽ ഒരു മണിക്കൂറിൽ 50 വിമാനങ്ങളുടെ സർവീസുകളും സെക്കന്ൻഡറിറൺവേയിൽ 35 സർവീസുകളും നടക്കാറുണ്ട്. രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ച് മണിവരെയുള്ള സമയത്താണ് വിമാനത്താവളം പ്രവർത്തനരഹിതമാവുകയെന്ന് എയർ ഇന്ത്യ ട്വിറ്ററിൽ അറിയിച്ചു. ഫെബ്രുവരിയിലും മാർച്ചിലുമായി രണ്ടാംഘട്ട അറ്റകുറ്റപ്പണികളും നടക്കും. ആ സമയത്തും ഇതുപോലെ സർവീസുകൾ മുടങ്ങും. #FlyAI : #MumbaiAirport #runway will be closed on 23rd October from 1100 - 1700 hrs IST. Please visit airindia website , app or contact call centre for details on rescheduled & cancelled flights . pic.twitter.com/3vePwLOu51 — Air India (@airindiain) October 22, 2018 content highlights:No Take Off or Landing at Mumbai Airport for 6 Hours


from mathrubhumi.latestnews.rssfeed https://ift.tt/2JbqxGM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages